വിവാഹാലോചനയ്ക്കിടെ ഇരുവരും പരിചയപ്പെട്ടു; ബന്ധം വീട്ടുകാർ എതിർത്തിട്ടും വിവാഹം കഴിക്കണമെന്ന ആഗ്രഹത്തിൽ വീട്ടുകാരറിയാതെ സൗഹൃദത്തിലായി; ഇതിനിടെ ശരണിന്റെ തനിക്കൊണം പുറത്തായി; പെൺകുട്ടിയെ ബന്ധുക്കൾക്കിടയിൽ മോശക്കാരിയാക്കി ചിത്രീകരിക്കാൻ ഫോൺ സന്ദേശങ്ങൾ അയച്ചു; മനോവിഷമത്തിൽ യുവതിയുടെ ആത്മഹത്യ

കണ്ണൂർ പാനൂരിൽ അധ്യാപിക ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കഴിഞ്ഞ 14ന് ആണ് ആദിത്യയെ വള്ളങ്ങാട്ടെ വീട്ടിൽ തൂങ്ങിയനിലയിൽ കണ്ടത്. അമ്മയുടെ പരാതിയിൽ പിറ്റേദിവസം പൊലീസ് കേസെടുത്തു. ചികിത്സയ്ക്കിടെ 18ന് വൈകിട്ടാണു ആദിത്യ മരിച്ചത്.
ആത്മഹത്യ ചെയ്ത ആദിത്യ അനിൽകുമാറിനെ ആൺസുഹൃത്ത് ശരൺ മർദിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. സംഭവത്തിൽ ആരോപണവിധേയനായ ആൺസുഹൃത്ത് പന്ന്യന്നൂർ സ്വദേശി ശരണിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ശരൺ മർദിച്ചതിലുള്ള മനോവിഷമമാണ് ആദിത്യയെ ആത്മഹത്യയ്ക്കു പ്രേരിപ്പിച്ചതെന്നു മാതാവ് പൊലീസിനു മൊഴി നൽകി.
കഴിഞ്ഞ 8ന് തലശ്ശേരി ബസ് സ്റ്റാൻഡിൽവച്ച് ശരൺ ആദിത്യയെ അടിച്ചുപരുക്കേൽപിച്ചെന്നായിരുന്നു പരാതി. യുവതിയുടെ സൗഹൃദങ്ങളിൽ സംശയമായതോടെ കഴിഞ്ഞ 8ന് തലശ്ശേരിയിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തു. എന്നാൽ ഇയാൾ യുവതിയെ ബന്ധുക്കൾക്കിടയിൽ മോശക്കാരിയാക്കി ചിത്രീകരിക്കാൻ ഫോൺ സന്ദേശങ്ങൾ അയച്ചു .
10 മാസം മുൻപ് വിവാഹാലോചനയ്ക്കിടെയാണ് ഇരുവരും പരിചയപ്പെട്ടത്.എന്നാൽ ഈ ബന്ധം യുവതിയുടെ വീട്ടുകാർക്ക് ഇഷ്ടപ്പെട്ടില്ല. തുടർന്ന് വിവാഹം കഴിക്കണമെന്ന ആഗ്രഹത്തിൽ വീട്ടുകാരറിയാതെ സൗഹൃദത്തിലാകുകയായിരുന്നു ഇരുവരും. ശരണിനെ റിമാൻഡ് ചെയ്തു.
https://www.facebook.com/Malayalivartha
























