ഹിന്ദു സമൂഹത്തിന് എതിരെ സംസാരിച്ചാല്‍ കൊന്ന് കളയുമെന്ന് സുനിൽ പി ഇളയിടത്തിന് നേരെ ആർ എസ് എസ് പ്രവർത്തകരുടെ കൊലവിളി; കണ്ടാൽ കല്ലെറിഞ്ഞ് കൊള്ളണമെന്ന് ഫേസ്ബുക്ക് പോസ്റ്റ്

സുനിൽ പി ഇളയിടത്തിന് നേരെ ആർ എസ് എസ് പ്രവർത്തകരുടെ കൊലവിളി. ഹിന്ദു സമൂഹത്തിന് എതിരെ സംസാരിച്ചാൽ കൊന്ന് കളയുമെന്ന് ആണ് പ്രവർത്തകരുടെ ഭീഷണി. ആര്‍എസ് എസ് അനുകൂല ഫേസ്ബുക്ക് പേജുകളിലൂടെയാണ് കൊലവിളി നടത്തിയിരിക്കുന്നത്. ശ്രീ വിഷ്ണു എന്ന ആര്‍എസ് എസ് പ്രവർത്തകന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ ഇപ്പോഴും വധഭീഷണി പോസ്റ്റ് നില നില്‍ക്കുന്നുണ്ട്.
സുനിൽ പി ഇളയിടത്തെ എവിടെ കണ്ടാലും കല്ലെറിഞ്ഞു കൊല്ലണമെന്നും ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ പ്രചരിപ്പിക്കുന്നു.
https://www.facebook.com/Malayalivartha























