കെഎസ്ആര്‍ടിസി ബസ് ഡ്രൈവറുടെ അവസരോചിതമായ ഇടപെടലില്‍ വന്‍ അപകടം ഒഴിവായി... യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

കെ.എസ്.ആര്‍.ടി.സി ബസ് െ്രെഡവറുടെ അവസരോചിതമായ ഇടപെടലിനെ തുടര്‍ന്ന് വന്‍ അപകടത്തില്‍ നിന്ന് യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. വയനാട് പാതയില്‍ കോഴിക്കോട് വെള്ളിമാടുകുന്നിനും മൂഴിക്കലിനും മധ്യേയാണ് സംഭവമുണ്ടായത്.
വെള്ളിമാടുകുന്ന് നിന്ന് ഇറക്കം ഇറങ്ങി വന്ന ബസിന് ബ്രേക്ക് നഷ്ടപ്പെടുകയും തുടര്‍ന്ന് ഡ്രൈവര്‍ മുസ്തഫ ബസ് മരത്തിലിടിച്ച് നിര്‍ത്തുകയും ആയിരുന്നു. രാവിലെ 11 മണിയോടെയാണ് അപകടം. വെള്ളിമാട്കുന്ന് ഇറങ്ങി വരുമ്പോഴാണ് െ്രെഡവര്‍ ബസിന് ബ്രേക്ക് നഷ്ടപ്പെട്ട വിവരം മനസിലാക്കിയത്. തുടര്‍ന്ന് സുരക്ഷിതമായി ഇടിച്ചു നിര്‍ത്താന്‍ ഇരുവശങ്ങളിലും സ്ഥലം നോക്കിയെങ്കിലും വാഹനങ്ങന്‍ പാര്‍ക്ക് ചെയ്തിരുന്നതിനാലും ആളുകള്‍ ഉള്ളതിനാലും സാധിച്ചില്ല. ഒടുവില്‍ മുസ് ലിം പള്ളിക്ക് സമീപം വലതുവശത്തെ കടയോട് ചേര്‍ന്നുള്ള മരത്തില്‍ ബസ് ഇടിച്ചു നിര്‍ത്തുകയായിരുന്നു.
ഹാന്‍ഡ് ബ്രേക്ക് വലിച്ച് ബസ് നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും സാധിക്കാത്ത സാഹചര്യത്തിലാണ് മരത്തില്‍ ഇടിച്ച് നിര്‍ത്തിയതെന്ന് െ്രെഡവര്‍ മുസ്തഫ പറഞ്ഞു. അപകടത്തില്‍ നിന്നും യാത്രക്കാരെ രക്ഷിക്കാന്‍ നടത്തിയ സമയോചിതമായി ഇടപെടലിന് െ്രെഡവറെ യാത്രക്കാര്‍ അഭിനന്ദിച്ചു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ബസിന്റെ മുന്‍വശത്തെ ചില്ലും കടയുടെ മുന്‍വശത്തെ ഇരുമ്പ് ഗ്രില്ലും തകര്‍ന്നു.
https://www.facebook.com/Malayalivartha























