നിയമസഭാ വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ ഛത്തീസ്ഗഡില്‍ വീണ്ടും സുരക്ഷ സേനയ്ക്കുനേരെ മാവോയിസ്റ്റ് ആക്രമണം

നിയമസഭാ വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ ഛത്തീസ്ഗഡില്‍ വീണ്ടും സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍. ഛത്തീസ്ഗഡിലെ ബിജാപൂരിലാണ് ഏറ്റുമുട്ടലുണ്ടായത്. സുരക്ഷ സേനയ്ക്കുനേരെ മാവോയിസ്റ്റുകള്‍ ആക്രമണം നടത്തുകയായിരുന്നു.
ഞായറാഴ്ചയും ബിജാപൂരില്‍ സുരക്ഷസേനയ്ക്കു നേരെ മാവോയിസ്റ്റുകള്‍ ആക്രമണം നടത്തിയിരുന്നു. മാവോയിസ്റ്റ് ആക്രമണത്തെ തുടര്‍ന്നു സേന നടത്തിയ പ്രത്യാക്രമണത്തില്‍ ഒരു മാവോയിസ്റ്റിനെ വധിച്ചു. ഇയാളില്‍നിന്നു നിരവധി ആയുധങ്ങളും സ്ഫോടനവസ്തുകളും സുരക്ഷസേന പിടിച്ചെടുത്തിരുന്നു.
https://www.facebook.com/Malayalivartha























