കോര്പറേഷന്റെ അനുമതിയില്ലാതെ പമ്ബ- നിലയ്ക്കല്‍ ബസ് നിരക്ക് വര്‍ധിപ്പിച്ച ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ക്ക് സസ്പെന്‍ഷന്‍

ശബരിമല തീര്‍ഥാടന കാലത്ത് കെഎസ്‌ആര്‍ടിസി നിരക്ക് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ച ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ക്ക് സസ്പെന്‍ഷന്‍. കോര്‍പറേഷന്‍റെ അനുമതിയില്ലാതെ പമ്ബ- നിലയ്ക്കല്‍ ബസ് നിരക്ക് വര്‍ധിപ്പിച്ച ഡിടിഒ ആര്‍ മനീഷിനെയാണ് സസ്പെന്‍ഡ് ചെയ്തത്.
മണ്ഡല- മകരവിളക്ക് തീര്‍ഥാടന കാലത്ത് പത്തനംതിട്ട - പമ്ബ റൂട്ടില്‍ ഓടുന്ന കെഎസ്‌ആര്‍ടിസി ബസുകളുടെ നിരക്ക് ഒറ്റയടിക്ക് 23 രൂപ കൂട്ടാനാണ് മനീഷ് തീരുമാനം എടുത്തത്. എന്നാല്‍ ഈ നടപടി വ്യാപക പ്രതിഷേധത്തിന് ഇടയാക്കി. പിന്നാലെയാണ് നടപടി. ചാര്‍ജ് വര്‍ധനയെ തുടര്‍ന്നുണ്ടായ പ്രതിഷേധത്തിനൊടുവില്‍ ഡിടിഒയെ ആദ്യം സ്ഥലം മാറ്റുകയും പിന്നീട് സസ്പെന്‍ഡ് ചെയ്യുകയുമായിരുന്നു. തൊടുപുഴ ഡിടിഒയ്ക്കാണ് പകരം ചാര്‍ജ്.
ഉത്സവക്കാലത്ത് നടത്തുന്ന സ്‌പെഷ്യല്‍ സര്‍വീസുകള്‍ക്കു മാര്‍ച്ച് 1 മുതല്‍ 30 ശതമാനം നിരക്കു വര്‍ധിപ്പിച്ച് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഇതു പ്രകാരം ഇന്ന് മുതല്‍ 100 രൂപ നിരക്കിലാണ് ബസ് ഓടിയത്. സ്പെഷല്‍ സര്‍വീസിനാണു നിരക്ക് വര്‍ധനയെന്നാണു കെഎസ്‌ആര്‍ടിസി പറയുന്നത്.
ബസ് നിരക്ക് വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് പത്തനംതിട്ട ജില്ലാ ട്രാന്‍സ്ഫോര്‍ട്ട് ഓഫീസ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഉപരോധിച്ചിരുന്നു.
https://www.facebook.com/Malayalivartha

























