എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..

വീണയെ ഇപ്പോൾ വിട്ടയച്ചിരിക്കുകയാണെങ്കിലും ഇ ഡി ഇനിയും വിളിപ്പിക്കാനുള്ള സാധ്യതയും ഉണ്ട് . മാസപ്പടി കേസുമായി ബന്ധപ്പെട്ട് കൊച്ചിയിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ഓഫീസില്‍ നടന്ന എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍, മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ വിദേശ ബാങ്ക് അക്കൗണ്ടുകളിലെ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന. വീണയുടെ ഉടമസ്ഥതയിലുള്ള അബുദാബിയിലെ ബാങ്ക് അക്കൗണ്ടുകള്‍ മുന്‍പ് തന്നെ ക്ലോസ് ചെയ്യപ്പെടുകയും അതിലെ വിവരങ്ങള്‍ മുഴുവന്‍ ബാങ്കുകള്‍
തന്നെ ഡാറ്റയില്‍ നിന്ന് നീക്കം ചെയ്യുകയും ചെയ്തതായാണ് പുറത്തുവരുന്ന വിവരങ്ങള്‍.വിദേശ ബാങ്ക് അക്കൗണ്ടുകളിലെ ഈ സുപ്രധാന വിവരങ്ങള്‍ മറച്ചുവെച്ചത് കേസില്‍ വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യതയെന്ന് നിയമവിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.ഒരു ഇന്ത്യന്‍ പൗരന് വിദേശത്ത് ബാങ്ക് അക്കൗണ്ട് തുറക്കണമെങ്കില്‍ റിസര്‍വ് ബാങ്ക് (ആര്‍.ബി.ഐ.) അതീവ കടുപ്പമേറിയ വ്യവസ്ഥകളോടെ മാത്രമാണ് അനുമതി നല്‍കുന്നത്. വിദേശ വിനിമയ ചട്ട നിയമത്തിന്റെ (ഫെമ) പരിധിയില്‍ നിന്നുകൊണ്ട് റെസിഡന്റ് ലിബറലൈസ്ഡ് റെമിറ്റന്‍സ് സ്‌കീം (എല്‍.ആര്‍.എസ്.) വഴി പ്രത്യേക ആവശ്യങ്ങള്‍ക്കായി ഒരു ഇന്ത്യന്‍ പൗരന് ഒരു വര്‍ഷം പരമാവധി രണ്ടര ലക്ഷം ഡോളര്‍ മാത്രമാണ്
ഇന്ത്യയില്‍ നിന്ന് വിദേശ അക്കൗണ്ടിലേക്ക് അയക്കാന്‍ സാധിക്കുന്നത്. പഠനം, യാത്രകള്‍,ചികിത്സ, ഇന്‍ഷുറന്‍സ്, ചെറിയ തോതിലുള്ള നിക്ഷേപങ്ങള്‍ എന്നിവയ്ക്ക് വേണ്ടി മാത്രമാണ് ഈ തുക വിനിയോഗിക്കേണ്ടതെന്ന് പല വിദേശ വിനിമയ കേസുകളിലും സുപ്രീം കോടതി തന്നെ മുന്‍പ് വ്യക്തമാക്കിയിട്ടുള്ളതാണ്.എന്നാല്‍, ഇതിനേക്കാളെല്ലാം ഉപരിയായി ഏറ്റവും നിര്‍ണായകമായ മറ്റൊരു നിയമവ്യവസ്ഥ കൂടിയുണ്ട്. ഇത്തരത്തില്‍ ഇന്ത്യന്‍ പൗരന്മാര്‍ വിദേശത്ത് തുറക്കുന്ന അക്കൗണ്ടുകളിലേക്ക് യാതൊരു കാരണവശാലും വിദേശത്ത് നിന്നോ ഇന്ത്യയിലെ മറ്റ് സ്രോതസ്സുകളില്‍ നിന്നോ നേരിട്ട് പണം സ്വീകരിക്കാന്‍ അനുമതിയില്ല.
അതുകൊണ്ടുതന്നെ, വീണയുടെ വിദേശ അക്കൗണ്ടുകളിലേക്ക് മാസപ്പടിയായോ മറ്റ് സേവനങ്ങളുടെ പേരിലോ ഏതെങ്കിലും തരത്തിലുള്ള വിദേശ പണം വന്നിട്ടുണ്ടെങ്കില്‍ അത് കടുത്ത കള്ളപ്പണ നിരോധന നിയമത്തിന്റെ പരിധിയില്‍ നേരിട്ട് വരും.
https://www.facebook.com/Malayalivartha

























