ഒന്‍പതാം ക്ലാസുകാരനെ പത്താംക്ലാസ് വിദ്യാര്‍ഥികള്‍ ക്രൂരമായി മര്‍ദിച്ചതായി പരാതി

വടകര മേമുണ്ടയില്‍ ഇന്‍സ്റ്റഗ്രാം ഫോട്ടോയെച്ചൊല്ലി ഒന്‍പതാം ക്ലാസുകാരനെ പത്താംക്ലാസ് വിദ്യാര്‍ഥികള്‍ ക്രൂരമായി മര്‍ദിച്ചതായി പരാതി. കൂട്ടുകാര്‍ക്കൊപ്പം ചിരിച്ചുനില്‍ക്കുന്ന ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചതാണ് മര്‍ദനത്തിന് കാരണമെന്നാണ് പരാതിയില്‍ പറയുന്നത്.
മേമുണ്ട ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിക്കാണ് പരിക്കേറ്റത്. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റുചെയ്ത ചിത്രത്തെ ചൊല്ലി സ്‌കൂള്‍ ഗ്രൗണ്ടില്‍വെച്ച് വിദ്യാര്‍ഥികള്‍ തമ്മില്‍ തര്‍ക്കമുണ്ടായി. തുടര്‍ന്ന് ഒന്‍പതാം ക്ലാസുകാരനെ പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ സംഘം ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു എന്നാണ് ആരോപണം.
കഴുത്തിന് പരിക്കേറ്റ വിദ്യാര്‍ഥി ആശുപത്രിയില്‍ ചികിത്സതേടി. സംഭവത്തില്‍ കുട്ടിയുടെ രക്ഷിതാക്കള്‍ സ്‌കൂളിലും വടകര പോലീസിലും പരാതി നല്‍കിയിരുന്നു. എന്നാല്‍ പരാതി ഒത്തുതീര്‍പ്പാക്കിയെന്നാണ് വടകര പോലീസ് പറയുന്നത്.
https://www.facebook.com/Malayalivartha





















