ബ്രിട്ടനിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം... നിരവധി പേർക്ക് പരുക്ക്

ബ്രിട്ടനിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. 60 ലേറെ പേർക്ക് പരിക്കേറ്റു. 11 പേരുടെ നിലഗുരുതരമാണ്. ലണ്ടനിൽ നിന്ന് 90 കിലോ മീറ്റർ അകലെ ബെഡ്ഫോഡിലാണ് അപകടം ഉണ്ടായത്. നിലവിൽ രക്ഷാപ്രവർത്തനം തുടരുകയാണ്.
ഇന്നലെ വൈകുന്നേരം പ്രാദേശിക സമയം 5.15ഓടു കൂടിയാണ് അപകടം ഉണ്ടായത്. ബെഡ്ഫോഡിന് സമീപത്തുവെച്ച് ഒരു ട്രെയിനിൻ്റെ പിറകിൽ മറ്റൊരു ട്രെയിൻ ഇടിച്ചു കയറുകയായിരുന്നു. സിഗ്നൽ സംവിധാനത്തിൽ തകരാർ സംഭവിച്ചതിനെ തുടർന്ന് ലോകോ പൈലറ്റ് ട്രെയിൻ നിർത്തി പരിശോധിക്കുകയായിരുന്നു. ഇതിന് പിന്നാലെ വന്ന മറ്റൊരു ട്രെയിൻ ഇടിച്ചു കയറുകയായിരുന്നു.
അപകടത്തിൽ മരിച്ചയാൾ ലോകോ പൈലറ്റ് ആണെന്നും റിപ്പോർട്ടുകളുണ്ട്. അപകടത്തിൻ്റെ മറ്റു വിവരങ്ങൾ പുറത്തുവരാനുണ്ട്. നിലവിലിപ്പോൾ ട്രെയിൻ ഗതാഗത സംവിധാനം നിലച്ചിരിക്കുകയാണ്.
"
https://www.facebook.com/Malayalivartha
























