ഇഡി ഉദ്യോഗസ്ഥർക്കെതിരായ ആക്രമണം 3 സി പി എം ഡി വൈ എഫ് ഐ പ്രവർത്തകർക്ക് ജാമ്യമില്ല, ആക്രമണം തടഞ്ഞ് ഇഡി ഉദ്യോഗസ്ഥർക്ക് സംരക്ഷണം നൽകുന്ന സമയം പൊതു സേവകരായ സി ആർപിഎഫ് , പോലീസ് ഉദ്യോഗസ്ഥരെയും ആകമിച്ച പ്രതികൾക്ക് മെയ് 28 മുതൽ കസ്റ്റഡിയിൽ കഴിഞ്ഞെന്നു കരുതി ജാമ്യം നൽകാനാവില്ലെന്ന് കോടതി

പിണറായി വിജയന്റെ വീട് റെയ്ഡ് ചെയ്ത ഇഡി ഉദ്യോഗസ്ഥർക്കെതിരെ സി പി എം ആക്രമണം നടത്തിയ കേസിൽ 3 സി പി എം - ഡി വൈ എഫ് ഐ പ്രവർത്തകർക്ക് ജാമ്യമില്ല. ആക്രമണം തടഞ്ഞ് ഇഡി ഉദ്യോഗസ്ഥർക്ക് സംരക്ഷണം നൽകുന്ന സമയം പൊതു സേവകരായ സി ആർപിഎഫ് , പോലീസ് ഉദ്യോഗസ്ഥരെയും ആക്രമിച്ച പ്രതികൾക്ക് മെയ് 28 മുതൽ കസ്റ്റഡിയിൽ കഴിഞ്ഞെന്നു കരുതി ജാമ്യം നൽകാനാവില്ലെന്ന് കോടതി ജാമ്യം നിരസിച്ച ഉത്തരവിൽ വ്യക്തമാക്കി.
പ്രതികൾ പ്രഥമദൃഷ്ട്യാ കുറ്റകൃത്യം ചെയ്തതായുള്ള തെളിവുകൾ ഉണ്ടെന്ന് കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടി. ആറാം പ്രതി ഷഫീക്ക്, എട്ടാം പ്രതി കിരൺ , പതിനേഴാം പ്രതി വൈശാഖ് എന്നിവരുടെ ജാമ്യ അപേക്ഷയാണ് തള്ളിയത്. പ്രതികൾ പരസ്യമായി ചെയ്ത കൃത്യങ്ങൾ ഭീതിജനകമാണ്. ഇഡി ഉദ്യോഗസ്ഥരെ കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ ആറാം പ്രതി അക്രമാസക്തനായി ഉദ്യോഗസ്ഥരുടെ കാറുകളുടെ നേർക്ക് പാഞ്ഞടുത്തു. തടയാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥരെയും ആക്രമിച്ചു.
ഇഡി ഉദ്യോഗസ്ഥർ കൈവശം വച്ച് സഞ്ചരിച്ച 3 കാറുകൾക്ക് നാശനഷ്ടം വരുത്തി. എട്ടാം പ്രതി മുഷ്ടി ചുരുട്ടി ഇടിച്ച് കാറിന്റെ വലതു മുൻ വശം ഗ്ലാസ് പൊട്ടിച്ച് വാഹനം നശിപ്പിച്ച് ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസപ്പെടുത്തി. പതിനേഴാം പ്രതി ഇഡി ഉദ്യോഗസ്ഥരെ കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ വാഹനങ്ങളുടെ മുന്നോട്ടടുത്ത് മറ്റു പ്രതികൾക്കൊപ്പം വാഹനങ്ങൾ അടിച്ചു തകർക്കുന്ന കൃത്യത്തിൽ പങ്കാളിയായി.
ആരോപിക്കുന്ന ബി എൻ എസ് (വകുപ്പ് 109) വധശ്രമ കുറ്റകൃത്യങ്ങൾ ഇരകൾക്ക് പരിക്ക് പറ്റാത്ത പക്ഷം 10 വർഷം വരെ തടവ് ശിക്ഷയോ പരിക്ക് ഉളവാക്കുന്ന പക്ഷം ജീവപര്യന്തം വരെ തടവ് ശിക്ഷ ലഭിക്കാവുന്നതും പൂർണ്ണമായും സെഷൻസ് കോടതിയിൽ വിചാരണ ചെയ്യപ്പെടേണ്ട കേസുമാണ്. ഇവിടെ ഉദ്യോഗസ്ഥർക്ക് കൃത്യത്തിൽ വച്ച് കണ്ണിനും കൈക്കും മറ്റും പരിക്കേറ്റതായ മെഡിക്കൽരേഖകൾ കോടതി മുമ്പാകെ ഉള്ളതായും കോടതി ജാമ്യം നിരസിച്ച ഉത്തരവിൽ കോടതി ഊന്നി പറഞ്ഞു.
തിരുവനന്തപുരം മൂന്നാം ജുഡീഷ‍്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് ടാനിയ മറിയം ജോസിൻറെതാണ് ഉത്തരവ്. ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തി പരിക്കേൽപ്പിച്ചത് ഗൗരവമേറിയ കുറ്റകൃത്യമാണെന്ന് ജാമ്യം നിരസിച്ച ഉത്തരവിൽ കോടതി നിരീക്ഷിച്ചു.
അതേസമയം കഴിഞ്ഞദിവസം മുഖ്യ പ്രതിയായ എസ്എഫ്ഐ ജില്ലാ പ്രസിഡന്റിന് ജാമ്യം നിഷേധിച്ചിരുന്നു. എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ പ്രസിഡൻറ് വിജയ് വിമലിൻറെ ജാമ‍്യാപേക്ഷയാണ് തള്ളിയത്. മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻറെ വീട്ടിൽ മെയ് 27 ന് നടന്ന മിന്നൽ പരിശോധനയ്ക്കിടെ പൊലീസ് ഉദ‍്യോഗസ്ഥരെ ആക്രമിച്ച കേസിലാണ് ജാമ്യം നിരസിച്ചത്. ജുഡീഷ്യറിയിൽ പൊതുജന വിശ്വാസം കേന്ദ്രീകരിക്കേണ്ടത് കോടതിയുടെ ഉത്തരവാദിത്വമാണ്. സംഭവം മുഴുവൻ ലൈവായി പൊതു സമൂഹം ദൃശ്യ മാധ്യമങ്ങളിലൂടെ കണ്ടതാണ്. യാതൊരു പ്രകോപനമോ
കാരണമോ കൂടാതെയാണ് ഔദ്യോഗിക കൃത്യനിർവ്വഹണം തടസപ്പെടുത്തിയത്. സംഭവം രാഷ്ട്രീയ സംഘടിത ആക്രമണമാണ്. വ്യക്തിപരായ വഴക്കല്ല. ഇത്തരം കേസ് പ്രതികൾക്ക് അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തിൽ ജാമ്യം നൽകി സ്വതന്ത്രരാക്കിയാൽ സമൂഹത്തിന് തെറ്റായ സന്ദേശം നൽകും. ഇനി പിടികൂടാനുള്ള മറ്റു പ്രതികളുമായി ചേർന്ന് ഒളിവിൽ പോകാനും തെളിവു നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്തി ആദ്യ പോലീസ് മൊഴി തിരുത്തി പ്രതിഭാഗം ചേർത്ത് കൂറുമാറ്റാനും സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ജാമ്യഹർജി തള്ളിയത്.
അതേസമയം ഇഡി ഉദ‍്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒന്നു മുതൽ അഞ്ചുവരെയുള്ള പ്രതികൾക്ക് കോടതി കഴിഞ്ഞ ദിവസം ജാമ‍്യം നിഷേധിച്ചു.
https://www.facebook.com/Malayalivartha
























