Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..


പിണറായി വിജയനും കർത്തയും കൂടി കേരളത്തിന്റെ പൊതുസ്വത്തായ കരിമണൽ തൂക്കി വിറ്റു..അതിന്റെ ഷെയർ ആണ് മകളുടെ അക്കൗണ്ടിലേക്ക് വന്നിരിക്കുന്നത്...പത്ത് മണിക്കൂറോളം വീണയെ ക്ഷ വരപ്പിച്ചു..


കയര്‍മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ അടിയന്തിര  നടപടികളെന്ന് രമേശ് ചെന്നിത്തല  പഠിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ ഉന്നത തല സമിതിയെ  ചുമതലപ്പെടുത്തി


സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ചു... വൈകിട്ട് 6 മുതൽ 12 വരെ മിതമായ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കെഎസ്ഇബി, ജൂൺ 30 വരെയാണ് നിയന്ത്രണം

'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

18 JUNE 2026 11:30 AM IST
മലയാളി വാര്‍ത്ത

പിണറായി വിജയന്റെ മകൾ വീണക്ക് നൽകാത്ത സേവനത്തിന് പ്രതിഫലം ലഭിച്ചു എന്ന് മാസപ്പടിക്കേസിൽ എൻഫോഴ്സ്മെന്റ്ഡയറക്ടറേറ്റിന് തെളിവ് ലഭിച്ചതോടെ അന്വേഷണം ഇതുവരെ ചെന്നെത്താത്ത ഊടുവഴികളിലേക്ക് കടക്കുമെന്ന് ഉറപ്പായി. ഒരാൾക്ക് ചെയ്യാത്ത ജോലിക്ക് പ്രതിഫലം ലഭിക്കണമെങ്കിൽ അത് അഴിമതിയാണെന്ന് കുഞ്ഞുങ്ങൾക്ക് പോലും അറിയാം.  ഇന്നലെ ബിജെപി നേതാവ് ഷോൺ ജോർജ് പറഞ്ഞ ആ പ്രസ്താവനയിൽ നിന്നും കാര്യങ്ങൾ ആർക്കും വളരെ വേഗം ഗ്രഹിച്ചെടുക്കാവുന്നതാണ്. മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്നവിഷയം അല്ലെന്ന് കേസിലെ പരാതിക്കാരനും ബിജെപി സംസ്ഥാന ഉപാധ്യക്ഷനുമായ ഷോണ്‍ ജോര്‍ജ് പറഞ്ഞു.  പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന് ഷോൺ ജോർജ് പറഞ്ഞു.

 

വീണയെ ചോദ്യം ചെയ്ത് കേസ് അവസാനിപ്പിക്കാൻ ഉള്ള പരാതി അല്ല കൊടുത്തത്. കേസിലെ യഥാർത്ഥ പ്രതി പിണറായി വിജയനാണ്. പിണറായി വിജയനിലേക്ക് അന്വേഷണം നീളേണ്ടതായിട്ടുണ്ട്. നിലവിൽ പത്ത് ശതമാനത്തിലേക്ക് എത്തിയിട്ടുണ്ട്. ഇഡി കുറ്റപത്രം സമർപ്പിക്കുമ്പോൾ അതിൽ പിണറായി വിജയൻ പ്രതിയായി വരുമെന്നും ഷോൺ ജോർജ് പറഞ്ഞു.ഇതെല്ലാം നടന്നത് പിണറായി വിജയനുള്ള കൈക്കൂലിയാണ്. പിണറായി വിജയൻ അപ്പുറത്തേക്കും അന്വേഷണം കടക്കാൻ സാധ്യതയുണ്ട്. പരാതി കൊടുക്കുമ്പോൾ താൻ ബിജെപിക്കാരൻ അല്ല, ഏതെങ്കിലും ഒരു ഘട്ടത്തിൽ തന്റെ പരാതിയിൽ ബിജെപി ഇടപെട്ടിട്ടുമില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇഡി അന്വേഷണത്തെ ഒരുമിച്ച് പ്രതിരോധിക്കാൻ എന്നു പറഞ്ഞ സിപിഎം എപ്പോൾ എവിടെയെന്നും ഷോണ്‍ ചോദിച്ചു.

പിണറായി വിജയന്റെ കൂടെ ഇപ്പോൾ പാർട്ടി ഇല്ല. റെയ്ഡിന്റെ പേരിൽ എത്ര ആക്രമണങ്ങൾ നടന്നു. വീണ ഇന്ന് ചോദ്യം ചെയ്യാന്‍ ഹാജർ ആയപ്പോൾ ഒരു സിപിഎമ്മുകാരനെയും അവിടെ കണ്ടില്ല. 26 സഖാക്കൾ വീണ കൈക്കൂലി വാങ്ങിയതിന് ജയിലിൽ കിടക്കുകയാണ്. പിണറായി വിജയനും ഗോവിന്ദൻ മാഷും ആഹ്വാനം ചെയ്താലും സഖാക്കൾ ഒന്നും അന്വേഷണത്തെ തടസ്സപ്പെടുത്താനുണ്ടാവില്ല. കൊട്ടേഷൻ ടീമിനെ കിട്ടിയാൽ അവർ മാത്രം ഉണ്ടാകുമെന്നും അദ്ദേഹം പരിഹസിച്ചു.മുഖ്യമന്ത്രിക്ക് നൽകേണ്ട കോഴ വീണക്ക് നൽകിയെന്നാണ് ഷോൺ പറയുന്നത്. അതായത് മുഖ്യമന്ത്രി മകളെ മുന്നിൽ നിർത്തി പണം തട്ടുകയായിരുന്നത്രേ. ഇതിന് സർക്കാർ വകുപ്പിനെ ദുരുപയോഗം ചെയ്തു. ഇതാണ് അന്വേഷണ ഏജൻസി കണ്ടെത്തിയിരിക്കുന്നത്. അതായത് മുൻ മുഖ്യമന്ത്രി കൈക്കൂലി കേസിൽ പ്രതിയാകാനുള്ള സാധ്യതകൾ തീർച്ചയായും വന്നു ചേർന്നിരിക്കുന്നു.

 

കാരണം വീണ അന്നത്തെ  മുഖ്യമന്ത്രിയുടെ മകളാണ്.മുഖ്യമന്ത്രിയുടെ മകളെ സഹായിക്കുന്നത് മുഖ്യമന്ത്രിയെ പ്രീണിപ്പിച്ച് തെറ്റായ കാര്യങ്ങൾ നേടുന്നതിന് തുല്യം തന്നെയാണ്.  ഷോൺ ജോർജിന്റെ ആവശ്യപ്രകാരം മുൻ മുഖ്യമന്ത്രി പിണറായി വിജയനെ ടാർഗറ്റ് ചെയ്തിരിക്കുന്നത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ്. പ്രധാനമന്ത്രി സാക്ഷാൽ നരേന്ദ്രമോദി  വിചാരിച്ചാൽ പോലും രക്ഷിക്കാൻ കഴിയാത്ത തരത്തിലുള്ള  ഊരാകുടുക്കിലാണ് പിണറായി വിജയൻ എത്തിയത്. മുഖ്യമന്ത്രിയായി ചുമതലയേറ്റ ഉടനെ ആരോഗ്യവകുപ്പിന് കീഴിലുള്ള മലിനീകരണ നിയന്ത്രണ ബോർഡിനെ സ്വന്തം വകുപ്പാക്കി പിണറായി വിജയൻ മാറ്റിയപ്പോൾ തന്നെ ഇത്തരം ഒരു അപകടം എല്ലാവരും മണത്തതാണ്.  ഒരു കാര്യവും ഇല്ലാതെ മറ്റൊരു മന്ത്രിയുടെ കീഴിലുള്ള വകുപ്പ് സ്വന്തം മേൽവിലാസത്തിലേക്ക് മാറ്റാൻ പിണറായി വിജയൻ തയ്യാറാവുകയില്ല.  സി എം ആർ എൽ എന്ന കമ്പനിയും ശശിധരൻ കർത്ത എന്ന മുതലാളിയും മാത്രമാണ് ആ നിമിഷത്തിൽ

 

മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന് മുമ്പിൽ ഉണ്ടായിരുന്നത്. കർത്തായെ സഹായിക്കണമെങ്കിൽ മലിനീകരണ നിയന്ത്രണ ബോർഡ് പിതാവിൻറെ കീഴിൽ ആക്കണം എന്ന നിർദ്ദേശം പിണറായി വിജയന് മുമ്പിൽ വച്ചത് മകൾ വീണയാണെന്ന് മനസിലാക്കുന്നു. വീണയെ മുന്നിൽ നിർത്തി കർത്തായിൽ നിന്നും സംഭാവന സ്വീകരിക്കാനുള്ള അടവാണ് പിണറായി വിജയൻ നടത്തിയത് എന്നാണ് ആരോപണം. 2011 ലെ യുഡിഎഫ് സർക്കാരിൻറെ കാലത്ത് ആരോഗ്യ മന്ത്രിയുടെ കീഴിലായിരുന്നു മലിനീകരണ നിയന്ത്രണ ബോർഡ്.  സ്വാർത്ഥതാത്പര്യം  ഉണ്ടെങ്കിൽ അസംഖ്യം അവസരങ്ങളാണ് ഈ വകുപ്പ് മന്ത്രിമാർക്ക് മുന്നിൽ തുറക്കുന്നത്.  സംസ്ഥാനത്തെ വൻകിട കമ്പനി മുതലാളിമാരെല്ലാം ഈ വകുപ്പ് ഭരിക്കുന്ന മന്ത്രിക്ക് മുമ്പിൽ പഞ്ചപുച്ഛമടക്കി നിൽക്കും.  ഇല്ലെങ്കിൽ കമ്പനി അടച്ചു പൂട്ടാൻ 10 സെക്കൻഡ് പോലും വേണ്ടെന്ന് അവർക്കറിയാം.

വിപുലമായ അധികാരങ്ങളാണ് ബോർഡിനുള്ളത്. ഒരു കുഴപ്പവുമില്ലെങ്കിലും പിഴയിടാം. പൂട്ടിക്കാം. കാരണം  കുഴങ്ങളില്ലാതെ നാട്ടിൽ കമ്പനി നടത്താനാവില്ല. സി എം ആർ എൽ  നടത്തുന്ന പരിസ്ഥിതി മലിനീകരണം ഏറെക്കാലമായി ചർച്ചാവിഷയമാണ്.  പെരിയാർ നദിയിലെ മലിനീകരണവും പ്രദേശത്തെ പാരിസ്ഥിതിക പ്രശ്നങ്ങളും ഇതിൽ പ്രധാനമാണ്.  സി  എം ആർ എല്ലിൽ നിന്നുള്ള വ്യവസായിക അവശിഷ്ടങ്ങൾ ശുദ്ധീകരിക്കാതെ പെരിയാറിലേക്ക് ഒഴുക്കുന്നത് വഴി നദിയിലെ വെള്ളത്തിന് കറുപ്പ്,  ചുവപ്പ് തുടങ്ങിയ നിറ വ്യത്യാസങ്ങൾ ഉണ്ടാകുന്നതായി പരാതിയുണ്ട്.  കമ്പനിയിൽ  നിന്നുള്ള രാസ മാലിന്യങ്ങളും  മറ്റും  ജലത്തിലേക്ക് ഒഴുകി  സമീപത്ത് പാടശേഖരങ്ങളിലേക്കും ചോരുന്നതായി ആരോപണമുണ്ട്-  നദിയിലെ അടി തട്ടിൽ അപകടകരമായ തോതിൽ ഇരുമ്പ് സിംഗ് മാംഗനീസ് കോപ്പർ തുടങ്ങിയവ അടിഞ്ഞുകൂടുന്നതായി ഹൈക്കോടതി നിയോഗിച്ച വിദഗ്ധസമിതിയുടെ റിപ്പോർട്ടിലും വ്യക്തമാകുന്നു. 

 

കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പുകയിലും  അവശിഷ്ടങ്ങളിലും അമിതമായ അളവിൽ വോളടൈൽ ഓർഗാനിക് സംയുക്തങ്ങൾ കണ്ടെത്തിയിരുന്നു. ഇത് പ്രദേശത്ത് ദുർഗന്ധത്തിനും ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾക്കും കാരണമാകുന്നതായി ആരോഗ്യ വിദഗ്ധരും പ്രദേശവാസികളും ചൂണ്ടിക്കാണിക്കുന്നു.  മലിനീകരണ നിയന്ത്രണ ബോർഡ് മാനദണ്ഡങ്ങൾ അനുസരിച്ച്  ഈ കമ്പനിക്കെതിരെ കർശന നടപടികൾ സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് പലപ്പോഴും പരിസ്ഥിതി പ്രവർത്തകർ പ്രതിഷേധിക്കാറുണ്ട് -  അമിതമായ മലിനീകരണം തടയാൻ എടയാർ ഏലൂർ മേഖലയിലെ വ്യവസായങ്ങൾ പരിസ്ഥിതിയുടെ വഹിക്കാനുള്ള ശേഷി പരിശോധിക്കണമെന്ന് ദേശീയ ഹരിത ട്രൈബ്യൂണലും ഉത്തമാക്കിയിട്ടുണ്ട്.9 മണിക്കൂർ ചോദ്യം ചെയ്ത ശേഷമാണ് വീണയെ ഇഡി വിട്ടയച്ചത്.  കൂടുതൽ ചോദ്യം ചെയ്യാനായി വീണയെ വീണ്ടും വിളിക്കും എന്നാണ് ഇ ഡി  വൃത്തങ്ങൾ നൽകുന്ന സൂചന. 

 

അതേസമയം വീണയെ  വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ട് പുതിയ നോട്ടീസ്  നൽകിയിട്ടില്ല. ഭർത്താവായ മുഹമ്മദ് റിയാസിനൊപ്പമാണ് വീണ ചോദ്യം ചെയ്യലിനായി ഇ ഡി  ഓഫീസിൽ എത്തിയത്. പിഎം എൽ എ  50 പ്രകാരമാണ്  ഇ ഡി  വീണയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. സി എം ആർ എല്ലുമായി  നടത്തിയ സാമ്പത്തിക ഇടപാടുകളെ കുറിച്ചാണ് പ്രധാനമായും ചോദിച്ചറിഞ്ഞത്. മുമ്പ് ഈ കേസിൽ അന്വേഷണം നടത്തിയ എസ്എഫ്ഐഒ കണ്ടെത്തിയ വിവരങ്ങളുടെയും റെയ്ഡിൽ നിന്ന് ശേഖരിച്ച് പ്രധാന രേഖകളുടെയും അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ. വീണയുടെ കമ്പനി  നൽകിയിട്ടുള്ള ഐടി സേവനങ്ങളെ കുറിച്ചാണ് അന്വേഷണസംഘം പ്രധാനമായും ചോദിച്ചത്. 2016 മുതൽ 21 വരെയുള്ള കാലയളവിൽ രണ്ടുകോടിയിലധികം  രൂപ വീണക്കും അവരുടെ കമ്പനിക്കും  സി എം ആർ എല്ലിൽ നിന്നും ഐടി സേവനങ്ങളുടെ പേരിൽ നൽകിയിട്ടുണ്ടെന്ന് ആരോപണമുണ്ട്. എന്നാൽ  വീണയുടെ കമ്പനി പ്രത്യേക സേവനങ്ങൾ ഒന്നും തന്നെ നൽകിയിട്ടില്ലെന്നായിരുന്നു എസ്എഫ്ഐ ഒ യുടെ പ്രധാന കണ്ടെത്തൽ. 

 

ഈ പശ്ചാത്തലത്തിലാണ്  ഇ ഡിയുടെ  വിശദമായ ചോദ്യം നടക്കുന്നത്.ശശിധരൻ കർത്ത   വീണാ വിജയന് 50 ലക്ഷം രൂപ കടം കൊടുത്തു എന്ന രസകരമായ വസ്തുതയും പുറത്തുവന്നു,  കടം വീട്ടാൻ കർത്ത വീണക്ക്  മാസം 8 ലക്ഷം രൂപ വീതം നൽകി. വിചിത്രമായ ഈ കണ്ടെത്തലാണ്  എസ്.എഫ്. ഐ  ഒ  നടത്തിയത്. മാസപ്പടി ഇടപാടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മകൾ വീണക്കെതിരെ എസ്എഫ്ഐഒ കുറ്റപത്രത്തിലുള്ളത് ഗുരുതര കണ്ടെത്തലുകളാണ്.  സിഎംആർഎൽ എക്സാലോജിക് മാസപ്പടി ഇടപാടിൻ്റെ മുഖ്യ ആസൂത്രകയാണ് വീണയെന്ന് എസ്എഫ്ഐഒ പറയുന്നു. എക്‌സാലോജിക് കമ്പനി തുടങ്ങിയതിന് ശേഷം വളർച്ച താഴോട്ടേക്കായിരുന്നുവെന്നും കുറ്റപത്രം വിശദീകരിക്കുന്നു.

 

പ്രതിവർഷം 66 ലക്ഷം രൂപയുടെ ബാധ്യതയാണ് വീണയുടെ എക്‌സാലോജിക് കമ്പനിക്ക് ഉണ്ടായിരുന്നത്. സിഎംആർഎല്ലുമായി ഇടപാട് തുടങ്ങിയതായിരുന്നു പിന്നീട് കമ്പനിയുടെ മുഖ്യവരുമാനം. 2017 മുതൽ 2019 വരെ കാലയളവിൽ സിഎംആർഎല്ലുമായി ഇടപാടുകൾ നടത്തി. പ്രതിമാസം അഞ്ച് ലക്ഷം രൂപ സിഎംആർഎല്ലിൽ നിന്ന് വീണയുടെ പേരിലെത്തി. കമ്പനിയുടെ പേരിലും മൂന്ന് ലക്ഷം രൂപ പ്രതിമാസമെത്തിയെന്നും കുറ്റപത്രത്തിൽ പറയുന്നു.   വായ്പാത്തുക വക മാറ്റി വീണ ക്രമക്കേട് കാട്ടി എന്നാണ് റിപ്പോർട്ട്. സിഎംആർഎല്ലിന്റെ സഹോദര സ്ഥാപനമായ എംപവർ ക്യാപ്പിറ്റൽ ഇൻവെസ്റ്റ്മെന്റ് എന്ന സ്ഥാപനത്തിൽ നിന്ന് വീണ വിജയൻ കടമായി 50 ലക്ഷം രൂപ വാങ്ങിയെന്നും സിഎംആറിൽ നിന്ന് പ്രതിമാസം ലഭിച്ച പണം ഉപയോ​ഗിച്ചാണെന്നും റിപ്പോർട്ടിലുണ്ട്.

 

സിഎംആർഎല്ലിന്റെ സഹോദര സ്ഥാപനമായ എംപവർ ക്യാപ്പിറ്റൽ ഇൻവെസ്റ്റ്മെന്റ് എന്ന സ്ഥാപനത്തിൽ നിന്ന് 25 ലക്ഷം രൂപ വീതം രണ്ടുതവണയായിട്ടാണ് വീണ കടം വാങ്ങിയത്. സിഎംആർഎൽ ഉടമ ശശിധരൻ കർത്തയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണിത്. സിഎംആർഎൽ നിന്ന് വീണയ്ക്കും എക്സാലോജിക്കലും പ്രതിമാസം കിട്ടിയത് 8 ലക്ഷം രൂപയാണ്. സിഎംആർഎല്ലിൽ നിന്ന് കിട്ടിയ ഈ പണം  എംപവർ ക്യാപ്പിറ്റൽ ഇൻവെസ്റ്റ്മെന്റിലെ ലോൺ തുക തിരികെ അടയ്ക്കാൻ വീണ ഉപയോഗിച്ചു. നാല് ലക്ഷം രൂപയാണ് ഇത്തരത്തിൽ തിരിച്ചടച്ചത് എന്നും റിപ്പോർട്ടിൽ പറയുന്നു. ഇങ്ങനെ കിട്ടിയ പണമാണ് ശശിധരൻ കർത്തയുടെ തന്ന മറ്റൊരു സ്ഥാപനത്തിലേക്ക് വക മാറ്റി നൽകിയത്. ഇതുവഴി സംസ്ഥാന സർക്കാരിന് പങ്കാളിത്തമുള്ള  സിഎംആർഎല്ലിന് സാമ്പത്തിക നഷ്ടം ഉണ്ടായെന്നും എസ്എഫ്ഐഒ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

 

മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്‍ എം പവര്‍ ഇന്ത്യയില്‍നിന്ന് വാങ്ങിയ പണമെങ്കിലും അഴിമതിപ്പണമാണെന്ന് സി പി എം സമ്മതിക്കണമെന്ന് മാത്യു കുഴല്‍നാടന്‍ എം എല്‍എ പറഞ്ഞു. . പണം തിരിച്ചടച്ചു . എസ് എഫ് ഐ ഒ ചാര്‍ജ് ഷീറ്റിലെ വിശദാംശങ്ങള്‍ പുറത്തുവന്ന സാഹചര്യത്തില്‍ സി പി എം മറുപടി പറയണമെന്നും മാത്യു കുഴല്‍ നാടന്‍ ആവശ്യപ്പെട്ടു.മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്‍ സി എം ആര്‍ എല്ലിന്റെ സഹോദര സ്ഥാപനമായ എം പവര്‍ ക്യാപിറ്റല്‍ ഇന്‍വെസ്റ്റ്‌മെന്റ്  എന്ന സ്ഥാപനത്തില്‍ നിന്ന് വായ്പയായി ലഭിച്ച തുക തിരിച്ചടച്ചുവെന്ന് വ്യാജമായി രേഖയുണ്ടാക്കി അത് സ്വന്തമാക്കിയെന്ന് എസ് എഫ്‌ ഐ ഒ കുറ്റപത്രത്തിലൂടെ വ്യക്തമായ സഹചര്യത്തില്‍ ഈ അഴിമതിപ്പണം ഏത് ഗണത്തില്‍ സി പി എം ഉള്‍പ്പെടുത്തുമെന്നാണ് കുഴൽനാടന്റെ ചോദ്യം.  മാസപ്പടി ആരോപണം ഉയര്‍ന്നത് മുതല്‍ സി പി എം അതിനെ ന്യായീകരിക്കുകയാണ്. രണ്ട് കമ്പനികള്‍ നടത്തിയ സുതാര്യമായ ഇടപാടാണെന്നും അതിന് അവര്‍ നികുതി അടച്ചിട്ടുണ്ടെന്നുള്ള വാദഗതികളാണ് സി പി എം നിരത്തിയത്.

ഈ ആരോപണം ഉയര്‍ന്നിട്ട് ഇതുവരെ അതിന് വ്യക്തമായ മറുപടി നല്‍കാന്‍ വീണാ വിജയന്‍ തയ്യാറായിട്ടില്ല. സി പി എം പി.ബി മുതല്‍ ലോക്കല്‍ സെക്രട്ടറിവരെ ന്യായീകരണവുമായി രംഗത്തെത്തി. വായ്പയായി ലഭിച്ച തുക വകമാറ്റിയതിനെ കുറിച്ച് സി പി എം നേതൃത്വത്തിന് എന്താണ് പറയാനുള്ളത്? എസ് എഫ് ഐ ഒ കുറ്റപത്രത്തില്‍ വീണാ വിജയന്‍ ക്രമക്കേട് കാട്ടിയെന്ന് പറയുന്നുണ്ട്. എം പവര്‍ ക്യാപിറ്റല്‍ ഇന്‍വെസ്റ്റ്‌മെന്റില്‍ നിന്ന് വീണയ്ക്ക് പണം നല്‍കിയെന്ന് കടലാസില്‍ കുറിക്കുകയും പിന്നേട് അത് തിരികെ നല്‍കിയെന്ന് കടലാസ് രേഖയുണ്ടാക്കുകയും ചെയ്തു. എന്നാല്‍ അങ്ങനെയൊരു പണം നല്‍കിയതല്ലാതെ തിരികെ നല്‍കിയില്ലെന്ന് എസ് എഫ് ഐ ഒ കണ്ടെത്തി. ഈ ഇടപാട് ഏത് കരാറിന്റെ അടിസ്ഥാനത്തിലാണെന്ന് പറയാനുള്ള ബാധ്യത സി പി എമ്മിനുണ്ട്.

 

ചുരുങ്ങിയ പക്ഷം അത് അഴിമതിപ്പണമാണെന്ന് സി പി എം അംഗീകരിക്കേണ്ടി വരും. എസ് എഫ് ഐ ഒ കുറ്റപത്രപ്രകാരം സി എം ആർ എല്‍ കമ്പനിയില്‍ നിന്ന് കോടിക്കണക്കിന് അനധികൃത കള്ളപ്പണം വെളുപ്പിക്കുന്നതിന് അക്കൗണ്ടില്‍ വാങ്ങി അത് ഉപയോഗിച്ച് കൊണ്ടുരിക്കുകയാണ് മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്‍. തുക തിരിച്ചടച്ചെന്ന് കടലാസു രേഖയുണ്ടാക്കിയത് ബോധ്യമായ സാഹചര്യത്തില്‍ വീണാ വിജയന് ലഭിച്ചത് അഴിമതിപ്പണമാണെന്ന കാര്യം ഈ ഘട്ടത്തിലെങ്കിലും സി പി എം അംഗീകരിക്കുമോയെന്നും മാത്യൂ കുഴല്‍നാടന്‍ ചോദിച്ചു.ഇനി മുൻ മുഖ്യമന്ത്രിയിൽ നിന്നും വിവരങ്ങൾ ആരായാൻ ഇ.ഡി.അദ്ദേഹത്തിന്റെ വസതിയിലെത്തിയാലും അത്ഭുതപ്പെടാനില്ല. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തലസ്ഥാന മെട്രോ പദ്ധതിയുടെ അന്തിമ ഡി.പി.ആർ. അടുത്തയാഴ്ച സർക്കാരിനു സമർപ്പിക്കും...  (17 minutes ago)

മദ്യത്തിന് സർക്കാർ സെസ് ഏർപ്പെടുത്തും... സംസ്ഥാനത്ത് വിൽക്കുന്ന ഓരോ കുപ്പി മദ്യത്തിനും ഒരു രൂപ വീതം സെസ് ബജറ്റിൽ പ്രഖ്യാപിച്ചേക്കും  (36 minutes ago)

കണ്ണീർക്കാഴ്ചയായി... ഇന്ന് ദുബൈയിലേക്ക്​ പോകാനിരുന്ന യുവാവിന് വാഹനാപകടത്തിൽ ദാരുണാന്ത്യം...  (43 minutes ago)

ശബരിമല സ്വര്‍ണക്കൊള്ള കേസ് ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും...  (48 minutes ago)

  പുതിയ അണക്കെട്ട് അനുവദിക്കില്ല.... മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളത്തെ വിമർശിച്ച് ടിവികെ സർക്കാർ.... തമിഴ്നാട് നിയമസഭ സമ്മേളനം തുടങ്ങി  (1 hour ago)

US- IRAN യുദ്ധത്തിന് ബ്രേക്കിട്ട് അമേരിക്കയും ഇറാനും  (1 hour ago)

യുഎസ് സൈനിക ഉപരോധം നീക്കിയതിനെ തുടർന്ന് പശ്ചിമേഷ്യയിലെ തന്ത്രപ്രധാന കപ്പൽപ്പാതയായ ഹോർമൂസ് സാധാരണ നിലയിലേക്ക് തിരിച്ചെത്തുന്നു....  (1 hour ago)

എബോള രോഗലക്ഷണങ്ങളോടെ അമ്പത്തിരണ്ട് വയസ്സുകാരി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ  (1 hour ago)

തമിഴ്നാട്ടിൽ സ്ത്രീകളുടെ സൗജന്യയാത്ര കൂടുതൽ ബസുകളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി വിജയ് സർക്കാർ....  (1 hour ago)

PINARAYI VIJAYAN കുറ്റപത്രം സമർപ്പിക്കുമ്പോൾ പ്രതി പിണറായി വിജയൻ  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ് ...  (1 hour ago)

ആദ്യ ബജറ്റിൽ ഏറെ പ്രതീക്ഷയോടെ ...വി ഡി സതീശൻ സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ് നാളെ അവതരിപ്പിക്കും...  (1 hour ago)

കണ്ണീർക്കാഴ്ചയായി... കൊട്ടിയൂർ തീർത്ഥാടനം കഴിഞ്ഞ് സുഹൃത്തുക്കൾക്കൊപ്പം മടങ്ങവേ കണ്ണൂർ മാക്കൂട്ടം ചുരം റോഡിൽ പെരുമ്പാടിക്ക് സമീപം മിനി ലോറിയും കാറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം...  (1 hour ago)

ഫയര്‍ഫോഴ്സില്‍ 1000 ഹോംഗാര്‍ഡുമാരെ നിയമിക്കാന്‍ നടപടി സ്വീകരിക്കും: മന്ത്രി രമേശ് ചെന്നിത്തല  (1 hour ago)

ED തലങ്ങും വിലങ്ങും അടിച്ചു പിടിച്ച മീറ്റർ വിടാതെ വീണ..! 3 മണിക്കൂറിലെ 6 ചോദ്യം..തളർത്തി UAE-ലെ അക്കൗണ്ട് തുരന്നെടുക്കാൻ ED..!  (1 hour ago)

Malayali Vartha Recommends