Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..

18 JUNE 2026 01:13 PM IST
മലയാളി വാര്‍ത്ത

More Stories...

മോഹന്‍ലാല്‍ ഇനി തൂഫാന്‍ വാറിയര്‍; ലഹരിക്കെതിരായ പോരാട്ടത്തിന് കേരള പോലീസുമായി കൈകോര്‍ത്തു

എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..

ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!

തലസ്ഥാന മെട്രോ പദ്ധതിയുടെ അന്തിമ ഡി.പി.ആർ. അടുത്തയാഴ്ച സർക്കാരിനു സമർപ്പിക്കും...

മദ്യത്തിന് സർക്കാർ സെസ് ഏർപ്പെടുത്തും... സംസ്ഥാനത്ത് വിൽക്കുന്ന ഓരോ കുപ്പി മദ്യത്തിനും ഒരു രൂപ വീതം സെസ് ബജറ്റിൽ പ്രഖ്യാപിച്ചേക്കും

വീട്ടിൽ പോകണ്ടേ...ചേട്ടാ എന്നു കൈകൂപ്പി അപേക്ഷിച്ചിട്ടും വിദ്യാർഥികളെ ബസിൽ കയറ്റാൻ വിസമ്മതിച്ച സ്വകാര്യ ബസ് കണ്ടക്ടറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. വടക്കാഞ്ചേരി–കുന്നംകുളം റൂട്ടിൽ സർവീസ് നടത്തുന്ന റോയക്സ് ഗ്രൂപ്പിന്റെ പ്രിയമോൾ ബസിലെ കണ്ടക്ടർ മംഗലം ചീരോത്ത് വളപ്പിൽ രാമദാസിന്റെ ലൈസൻസാണ് ജോയിന്റ് ആർടിഒ ആറു മാസത്തേക്ക് സസ്പെൻഡ് ചെയ്തത്. ഇതോടൊപ്പം കണ്ടക്ടർ നിർബന്ധിത ബോധവൽക്കരണ ക്ലാസിനും ഹാജരാകണം. പെർമിറ്റ് ഉടമയ്ക്ക് കാരണം കാണിക്കൽ നോട്ടിസും നൽകിയിട്ടുണ്ട്. ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം.ക്ലേലിയ ബാർബിയേറി ഹോളി ഏയ്ഞ്ചൽസ് ഹൈസ്കൂളിലെ പത്താം ക്ലാസിലെ എട്ട് ആൺകുട്ടികൾ സ്പെഷൽ ക്ലാസിനു ശേഷം വീട്ടിലേക്കു ബസിൽ മടങ്ങാൻ സ്റ്റാൻഡിലെത്തിയതായിരുന്നു.

എന്നാൽ ബസിൽ കയറാൻ ശ്രമിച്ച ഇവരെ കണ്ടക്ടർ ശകാരിച്ചു മാറ്റി നിർത്തി. ബസ് പുറപ്പെടുമ്പോൾ കയറിയാൽ മതിയെന്നായിരുന്നു നിർദേശം. പിന്നാലെ ബസിനരികിൽ വരിയായി ഇവർ കാത്തു നിന്നെങ്കിലും നാലു കുട്ടികളെ മാത്രം കണ്ടക്ടർ ബസിനുള്ളിലേക്കു കടത്തിവിട്ട്, മറ്റുള്ളവരെ തടഞ്ഞു. ബസ് പുറപ്പെടും മുൻപും കണ്ടക്ടറോട് കയറാൻ അനുവാദം തേടിയ വിദ്യാർഥികളിലൊരാൾ ഒടുവിൽ കൈകൂപ്പി അപേക്ഷിച്ചെങ്കിലും കണ്ടക്ടർ വഴങ്ങിയില്ല. ഈ സമയം സമീപത്തുണ്ടായിരുന്ന രക്ഷിതാവായ കുമരനെല്ലൂർ സ്വദേശി ടി.കെ. സനീഷ് കുട്ടികളെ തടഞ്ഞ രംഗമടക്കംമൊബൈലിൽ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതോടെയാണ് സംഭവം ചർച്ചയായത്.തങ്ങളെ ബസ്സിൽ കയറ്റണമെന്ന് കുട്ടികൾ കൈകൂപ്പി അപേക്ഷിക്കുന്ന സ്ഥിതിയുണ്ടായി.

 

ഈ സമയം "നിങ്ങൾക്ക് ഇരിക്കണോ? സീറ്റ് വേണോ?" എന്ന് ചോദിച്ച് കണ്ടക്ടർ കുട്ടികളെ പരിഹസിക്കുകയായിരുന്നു. സീറ്റ് വേണ്ടെന്ന് പറഞ്ഞിട്ടും കുട്ടികളെ ബസ്സിൽ കയറ്റാൻ ജീവനക്കാർ തയ്യാറായില്ല. ഗുരുവായൂർ - കുന്നംകുളം റൂട്ടിൽ സർവീസ് നടത്തുന്ന 'ജോഷി മോൻ' എന്ന സ്വകാര്യ ബസിനെതിരെയും അതിലെ കണ്ടക്ടർക്കെതിരെയുമാണ് ഇപ്പോൾ നടപടി സ്വീകരിച്ചിരിക്കുന്നത്. സംഭവത്തിന് പിന്നാലെ വടക്കാഞ്ചേരിയിൽ വലിയ രീതിയിലുള്ള പ്രതിഷേധം അരങ്ങേറി. വൈകുന്നേരം 5 മണിക്ക് സർവീസ് ആരംഭിക്കേണ്ടിയിരുന്ന ഇതേ ബസ് എസ്.എഫ്.ഐ (SFI) പ്രവർത്തകർ വടക്കാഞ്ചേരിയിൽ തടഞ്ഞുനിർത്തി. ഏകദേശം 15 മിനിറ്റിലധികം ബസ് തടഞ്ഞ് വിദ്യാർത്ഥി സംഘടന കടുത്ത പ്രതിഷേധം രേഖപ്പെടുത്തി.

 

വിദ്യാർത്ഥികളോട് മോശമായി പെരുമാറുന്ന സ്വകാര്യ ബസ് ജീവനക്കാർക്കെതിരെ വരും ദിവസങ്ങളിലും കർശന പരിശോധന തുടരുമെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.നമ്മുടെ മക്കളാണ് നാളെയുടെ ഭാവി; അതിനെതിരായി ഉയരുന്ന സ്വാർത്ഥരുടെ മുടന്തൻ ന്യായങ്ങളെ ഒരുകാലത്തും നമുക്ക് അംഗീകരിച്ചു കൊടുക്കാനാകില്ല. ഈ നാട്ടിൽ പൊതുഗതാഗത സംവിധാനംപൂർണ്ണമായും കെ.എസ്.ആർ.ടി.സി.ക്ക് കീഴിലാക്കാൻ കഴിയാത്തതുകൊണ്ടല്ല സർക്കാർ പ്രൈവറ്റ് ബസുകൾക്ക് അനുമതി നൽകുന്നത്. മറിച്ച്, അതൊരു തൊഴിൽ മേഖലയായി വളരട്ടെ എന്നും നാടിന്റെ പുരോഗതിക്ക് അതാണ് നല്ലത് എന്നുമുള്ള ഉദാരമായ കാഴ്ചപ്പാടുകൊണ്ടാണ്.

 

ബസ് പെർമിറ്റ് അനുവദിക്കുമ്പോൾ വിദ്യാർത്ഥികളുടെ യാത്രയടക്കമുള്ള മുഴുവൻ വ്യവസ്ഥകളും അംഗീകരിച്ചുകൊണ്ടാണ് ഓരോ ഉടമയും അത് കൈപ്പറ്റുന്നത്. എന്നിട്ടിപ്പോൾ വിദ്യാർത്ഥികളോട് കാണിക്കുന്ന ഈ അവഗണനയും അഹങ്കാരവും ഒരുതരത്തിലും വെച്ചുപൊറുപ്പിക്കാൻ കഴിയാത്തതാണ്.കമന്റുകൾ..ഇതാണ് പ്രൈവറ്റുബസുകാരുടെ മര്യാദ പിള്ളേർക്ക് വീട്ടിൽ പോകണ്ടേ..,ആ വിദ്യാർത്ഥിയുടെ അഭിമാനത്തിന് ഏറ്റ മുറിവ് എത്ര മാത്രം ആയിരിക്കും?....എൻ്റെ ചെറുപ്പത്തിൽ ഞാൻ ഇത് ഒരുപാട് അനുഭവിച്ചിട്ടുണ്ട്...ഒരിക്കൽ നേരത്തെ സ്കൂൾ വിട്ടു പോകുമ്പോൾ 4.30 ആയില്ല എന്നും പറഞ്ഞു വഴിയിൽ ഇറക്കി വിട്ടു... ആ കണ്ടക്ടറുടെ ജീവിതം പിന്നീട് എനിക്ക് നേരിട്ട് കാണേണ്ടി വന്നിട്ടുണ്ട്...പക്ഷേ പിന്നീട് ഞാൻ ലോക്കല് ബസ് മാക്സിമം ഒഴിവാക്കി ആണ് യാത്ര ചെയ്യുന്നത്....

എൻ്റെ അഭിമാനത്തിന് ഏറ്റ മുറിവ് ഇന്നും മാറിയിട്ടില്ല..., കുറച്ച് വർഷം കഴിഞ്ഞാൽ ഫുൾ ടിക്കറ്റെടുത്തു ബസിൽ കയറാനുള്ള ആളുകളാ ഇവർ.. അന്ന് ഈ ബസ്സും ഈ ജീവനക്കാരനും ഉണ്ടാകുമോ എന്ന് പോലും ഉറപ്പില്ല...,കുന്നംകുളം വടക്കാഞ്ചേരി റൂട്ടിൽ ഓടുന്ന മിക്ക ബസ് ജീവനക്കാരുടെയും പെരുമാറ്റം ഈരിതിയിൽ ആണ്. മക്കളോട് മാത്രമല്ല ഫുൾ ടിക്കറ്റ് ആയാലും ഇത് തന്നെയാ അവസ്ഥ. നമ്മളൊക്കെ ഓസിനു കേറുന്ന പോലെയാ അവരുടെ പെരുമാറ്റം. പ്രത്യേകിച്ചും ജോഷിമോനിലെ ജീവനക്കാർ..,യഥാർത്ഥത്തിൽ കെഎസ്ആർടിസി സൗജന്യം കൊടുക്കേണ്ടത് ഇവർക്കാണ് , ഇതിപ്പോൾ വിദ്യാർഥികൾക്കിടയിൽ പോലും ഒരു വിവേചനം നടന്നത് പോലെയായി , ലക്ഷക്കണക്കിന് രൂപ ശമ്പളം വാങ്ങുന്ന പെൺകുട്ടിക്ക് പോലും സൗജന്യ യാത്ര എന്നത് വലിയ കോമഡി തന്നെയാണ് . ഓരോ ദിവസവും കഴിഞ്ഞുകൂടാൻ പ്രയാസപ്പെടുന്ന ആണൊരുത്തൻ മന്ത്രിയുടെ കണ്ണിൽ മദ്യപാനിയും., .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഹന്‍ലാല്‍ ഇനി തൂഫാന്‍ വാറിയര്‍; ലഹരിക്കെതിരായ പോരാട്ടത്തിന് കേരള പോലീസുമായി കൈകോര്‍ത്തു  (56 minutes ago)

VEENA VIJAYAN ഇഡി നിര്‍ണ്ണായക നീക്കങ്ങള്‍ തുടങ്ങും  (1 hour ago)

Humanity കയ്യടിച്ച് സോഷ്യൽ മീഡിയ  (1 hour ago)

PRIVATE BUS ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..  (1 hour ago)

തലസ്ഥാന മെട്രോ പദ്ധതിയുടെ അന്തിമ ഡി.പി.ആർ. അടുത്തയാഴ്ച സർക്കാരിനു സമർപ്പിക്കും...  (1 hour ago)

മദ്യത്തിന് സർക്കാർ സെസ് ഏർപ്പെടുത്തും... സംസ്ഥാനത്ത് വിൽക്കുന്ന ഓരോ കുപ്പി മദ്യത്തിനും ഒരു രൂപ വീതം സെസ് ബജറ്റിൽ പ്രഖ്യാപിച്ചേക്കും  (2 hours ago)

കണ്ണീർക്കാഴ്ചയായി... ഇന്ന് ദുബൈയിലേക്ക്​ പോകാനിരുന്ന യുവാവിന് വാഹനാപകടത്തിൽ ദാരുണാന്ത്യം...  (2 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസ് ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും...  (2 hours ago)

  പുതിയ അണക്കെട്ട് അനുവദിക്കില്ല.... മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളത്തെ വിമർശിച്ച് ടിവികെ സർക്കാർ.... തമിഴ്നാട് നിയമസഭ സമ്മേളനം തുടങ്ങി  (2 hours ago)

US- IRAN യുദ്ധത്തിന് ബ്രേക്കിട്ട് അമേരിക്കയും ഇറാനും  (2 hours ago)

യുഎസ് സൈനിക ഉപരോധം നീക്കിയതിനെ തുടർന്ന് പശ്ചിമേഷ്യയിലെ തന്ത്രപ്രധാന കപ്പൽപ്പാതയായ ഹോർമൂസ് സാധാരണ നിലയിലേക്ക് തിരിച്ചെത്തുന്നു....  (2 hours ago)

എബോള രോഗലക്ഷണങ്ങളോടെ അമ്പത്തിരണ്ട് വയസ്സുകാരി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ  (2 hours ago)

തമിഴ്നാട്ടിൽ സ്ത്രീകളുടെ സൗജന്യയാത്ര കൂടുതൽ ബസുകളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി വിജയ് സർക്കാർ....  (2 hours ago)

PINARAYI VIJAYAN കുറ്റപത്രം സമർപ്പിക്കുമ്പോൾ പ്രതി പിണറായി വിജയൻ  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ് ...  (3 hours ago)

Malayali Vartha Recommends