മുതിര്‍ന്ന മാധ്യമപ്രവത്തകന്‍ എന്‍ ആര്‍ എസ് ബാബുവിന്റെ നിര്യാണത്തില്‍ രമേശ് ചെന്നിത്തല അനുശോചിച്ചു

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എന്‍ ആര്‍എസ് ബാബുവിന്റെ നിര്യാണത്തില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അനുശോചിച്ചു. കേരളകൗമുദിയുടെയും കലാകൗമുദിയുടെയും എഡിറ്റര്‍ എന്ന നിലയിലും, നിരവധി പത്രപ്രവര്‍ത്തക വിദ്യാര്‍ത്ഥികള്‍ക്ക് വഴികാട്ടിയായ ഗുരു നാഥന്‍ എന്ന നിലയിലും എന്‍ ആര്‍എസ് ബാബു കേരളത്തിലെ മാധ്യമമേഖലക്ക് നല്‍കിയ സംഭാവനകള്‍ അതുല്യമാണ്.
എംഎസ് മണിയും ജയചന്ദ്രന്‍ നായരും, എന്‍ ആര്‍എസ് ബാബുവും ചേര്‍ന്നാണ് എഴുപതുകളില്‍ കേരളത്തെ പിടിച്ചു കുലുക്കിയ വനം കൊള്ളയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് കൊണ്ടുവന്നത്. കാട്ടുകള്ളന്‍മ്മാര്‍ എന്ന പേരിലുള്ള ആ റിപ്പോര്‍ട്ട് അന്വേഷണാത്മക ജേര്‍ണലിസത്തിലെ ഉദാത്തമാതൃകയായി ഇപ്പോഴും വാഴ്ത്തപ്പെടുന്നു.
എന്‍ ആര്‍ എസ് ബാബുവിന്റെ വിയോഗത്തിലൂടെ മലയാള മാധ്യമ പ്രവര്‍ത്തനത്തിലെ അതികായനെയാണ് നഷ്ടപ്പെട്ടിരിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. എന്‍ ആര്‍ എസിന്റെ കുടുംബാംഗങ്ങളെ അദ്ദേഹം അനുശോചനം അറിയിച്ചു.
"
https://www.facebook.com/Malayalivartha























