Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കുട്ടിക്കാലം മുതലെ വേർപിരിയാത്ത സുഹൃത്തുക്കളായിരുന്നു... ദൃശ്യയുടെ വിവാഹം അടുത്ത ദിവസം നടത്താൻ തീരുമാനിച്ചതോടെ നാടുവിട്ടു; ദൃശ്യയും സൈനയെയും മലപ്പുറം തിരൂരിലെ ലോഡ്ജില്‍ നിന്നും കണ്ടെത്തിയതിന് പിന്നാലെ തലശേരി കോടതിയിൽ നിന്ന് സയനയും ദൃശ്യയും സ്വന്തം വീടുകളിലേക്ക് തിരിച്ചെത്തി

26 NOVEMBER 2018 01:26 PM IST
മലയാളി വാര്‍ത്ത

More Stories...

ഓണം ടൂറിസം വാരാഘോഷത്തിന് വര്‍ണാഭമായ ഘോഷയാത്രയോടെ സമാപനം... ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്തു

സംസ്ഥാനത്ത് വരും ദിവസങ്ങളിലും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

കണ്ണൂർ പാനൂരിൽ നിന്നും കാണാതായ ദൃശ്യ (20), സൈന(20) വിദ്യാർത്ഥികളെ മലപ്പുറം തിരൂരില്‍ നിന്നും കണ്ടെത്തിയതിന് പിന്നാലെ തലശേരി കോടതിയിൽ നിന്ന് സയനയും ദൃശ്യയും സ്വന്തം വീടുകളിലേക്ക് തിരിച്ചെത്തി. ആറു ദിവസം മുമ്പ് പാനൂരിൽ നിന്നും കാണാതായ ഉറ്റ സുഹൃത്തുക്കളായ പെൺകുട്ടികളെ രക്ഷിതാക്കൾക്കൊപ്പം പോകാൻ കോടതി അനുവദിച്ചു.

കുന്നോത്ത് പറമ്പിലെ സയന (19) പൊയിലൂരിലെ ദൃശ്യ (19) എന്നിവരെയാണ് കോടതി രക്ഷിതാക്കൾക്കൊപ്പം പോകാൻ അനുവദിച്ചത്. ഇവർ ഇന്നലെ വൈകുന്നേരം തലശേരി കോടതിയിൽ നിന്ന് സ്വന്തം വീടുകളിലേക്ക് തിരിച്ച് പോയി. പാനൂരിലെ സ്വകാര്യ സ്ഥാപനത്തിൽ ലാബ് ടെക്നീഷ്യൻ കോഴ്സ് വിദ്യാർത്ഥിനികളാണ് ഇവർ കുട്ടിക്കാലം മുതലെ വേർപിരിയാത്ത സുഹൃത്തുക്കളായിരുന്നെന്ന് സയനയുടെ മാതാപിതാക്കൾ പറയുന്നു. ദൃശ്യയുടെ വിവാഹം അടുത്ത ദിവസം നടത്താൻ തീരുമാനിച്ചിരുന്നു.

പതിവുപോലെ പാനൂരിൽ ക്ലാസിനെത്തിയതായിരുന്നു ഇരുവരും. സയനയുടെ സ്‌കൂട്ടറിലാണ് പാനൂരിൽ എത്തിയത്. റോഡരികിൽ നിർത്തിയിട്ട നിലയിൽ വാഹനം നേരത്തെ കണ്ടെത്തിയിരുന്നു. കാണാതായ പെൺകുട്ടികളെ പറ്റി പാനൂർ സി.ഐ.ക്ക് ലഭിച്ച സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് തിരൂരിൽ കണ്ടെത്തിയത്. 19ന് വീട് വിട്ടിറങ്ങിയത് മുതൽ ഇവർ തിരൂരിലെ മൂന്ന് ടൂറിസ്റ്റ് ഹോമുകളിലായി മാറി മാറി നിൽക്കുകയായിരുന്നു.

പി.എസ്. സി പരീക്ഷ എഴുതാൻ എത്തിയതാണെന്ന് പറഞ്ഞ് ഹോട്ടൽ ഉടമകളെ തെറ്റിദ്ധരിപ്പിച്ചാണ് മുറി എടുത്തെതെന്ന് പൊലീസ് വ്യക്തമാക്കി. ശനിയാഴ്ച്ച തിരൂരിൽ നിന്നും താനൂരിലേക്കു പോയ ഇവർ അവിടെ മുറി കിട്ടാത്തതിനെ തുടർന്നു വീണ്ടും തിരൂരിലേക്കു തിരിച്ചുവരികയായിരുന്നു. വൈകിട്ട് അഞ്ചു മണിയോടെ തിരൂർ ടൂറിസ്റ്റ് ഹോമിൽ എത്തിയ ഇവർക്ക് മുറി നൽകിയ ഹോട്ടൽ ജീവനക്കാർ സംശയം തോന്നി പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പാനൂരിലെ സ്വകാര്യ സ്ഥാപനത്തിൽ ലാബ് ടെക്നീഷ്യൻ കോഴ്സ് വിദ്യാർത്ഥിനികളായ ഇരുവരും തമ്മിൽ പിരിഞ്ഞിരിക്കാനാവാത്ത വിധം കടുത്ത സൗഹൃദമുണ്ടായിരുന്നുവെന്ന് വീട്ടുകാർ ആദ്യമേ അറിയിച്ചിരുന്നു. മണിക്കൂറുകൾ നീളുന്ന ഫോൺ സംഭാഷണവും തമ്മിലുള്ള കൂടിക്കാഴ്‌ച്ചയും വീട്ടുകാർ എതിർക്കുകയും ചെയ്തിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബാങ്ക് ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്.... അടുത്ത മാസം 14 ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല....  (11 minutes ago)

ഓണം ടൂറിസം വാരാഘോഷത്തിന് വര്‍ണാഭമായ ഘോഷയാത്രയോടെ സമാപനം  (26 minutes ago)

സംസ്ഥാനത്ത് വരും ദിവസങ്ങളിലും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (39 minutes ago)

ഇസഡ് പ്ലസ് (Z+) വിഭാഗത്തിൽ നിന്ന് ഇസഡിലേക്ക്.... തമിഴ്നാട്‌ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സർക്കാർ...  (54 minutes ago)

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം  (1 hour ago)

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....  (1 hour ago)

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (1 hour ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (1 hour ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (16 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (16 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (16 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (17 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (19 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (19 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (19 hours ago)

Malayali Vartha Recommends