ജനാല തുറക്കുന്നതിനിടെ മൂന്നാം നിലയില്‍ നിന്ന് താഴെ വീണ് കോളേജ് അധ്യാപകന് ദാരുണാന്ത്യം

ജനാല തുറക്കുന്നതിനിടെ മൂന്നാം നിലയില്‍ നിന്ന് താഴെ വീണ് കോളേജ് അധ്യാപകന് ദാരുണാന്ത്യം. മുട്ടുചിറ കുഴിവേലില്‍ ജോര്‍ജിന്റെ മകന്‍ തോമസ് ജോര്‍ജ് (ദേവമാതാ കോളജ് ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രഫസര്‍ 45) ആണ് ഇന്നു രാവിലെ മരിച്ചത്. ജനാല തുറക്കാനുള്ള ശ്രമത്തിനിടെ താഴേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അധ്യാപകനെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ അന്ന (സ്മിത). മക്കള്‍ ജോര്‍ജ്, റോസ്‌മേരി, ആന്റണി.
ഇന്നു രാവിലെ എട്ടരയ്ക്ക് സ്റ്റാഫ് റൂമിലെത്തി ജനാല തുറന്നപ്പോള്‍ താഴേക്ക് വീഴുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വീഴ്ചയുടെ ആഘാതത്തിലാണ് മരണം സംഭവിച്ചത്. കുറവിലങ്ങാട് പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.
L
https://www.facebook.com/Malayalivartha

























