ആറുമാസം പാർട്ടിക്കു പുറത്തുനിന്ന് പ്രവർത്തിക്കാനുളള കമ്മ്യൂണിസ്റ്റ് ആരോഗ്യം ശശിക്കുണ്ട്; സഖാവ് പികെ ശശിക്ക് പാർട്ടി കോടതി 'കടുത്ത'ശിക്ഷ തന്നെ വിധിച്ചു എന്ന് അഡ്വ. ജയശങ്കർ

ആറുമാസം പാർട്ടിക്കു പുറത്തുനിന്ന് പ്രവർത്തിക്കാനുളള കമ്മ്യൂണിസ്റ്റ് ആരോഗ്യം ശശിക്കുണ്ടെന്ന് അഡ്വ. ജയശങ്കർ. ശിക്ഷാ കലാവധി തീരുന്ന മുറയ്ക്ക് അദ്ദേഹത്തെ സംസ്ഥാന കമ്മറ്റിയിൽ തിരിച്ചെടുക്കും എന്നും അദ്ദേഹം പറഞ്ഞു. യുവതിയോട് ഫോണിലൂടെ അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ പികെ ശശി എംഎല്‍എയെ സിപിഎം ആറു മാസത്തേക്ക് സസ്‌പെന്റ് ചെയ്തത്തിനോട് ജയശങ്കർ തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ പ്രതികരിച്ചു.
ജയശങ്കറിന്റെ ഫേസ്ബുക്‌പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ;
സഖാവ് പികെ ശശിക്ക് പാർട്ടി കോടതി 'കടുത്ത'ശിക്ഷ തന്നെ വിധിച്ചു: പ്രാഥമിക അംഗത്വത്തിൽ നിന്ന് ആറു മാസത്തേക്ക് സസ്‌പെൻഷൻ! ഭയങ്കരമായിപ്പോയി, ഇത്രയും വേണ്ടായിരുന്നു എന്നു തോന്നുന്നുണ്ടോ? എങ്കിൽ നിങ്ങൾക്ക് ഈ പാർട്ടിയെ കുറിച്ച് ഒരു ചുക്കും അറിയില്ല. നവോത്ഥാന മൂല്യങ്ങൾ മുറുകെ പിടിക്കുന്ന, സ്ത്രീ ശാക്തീകരണത്തിനായി പോരാടുന്ന മഹാ പ്രസ്ഥാനമാണ് സിപിഐ(എം).
കണ്ണൂർ ജില്ലാ സെക്രട്ടറി പി ശശിയെയും എറണാകുളം ജില്ലാ സെക്രട്ടറി ഗോപി കോട്ടമുറിയെയും നിഷ്കരുണം പുറത്താക്കിയ പാർട്ടി പികെ ശശിയോട് അല്പം ഒരു അനുകമ്പ കാട്ടി എന്നേ പറയാൻ കഴിയൂ. പ്രാഥമിക അംഗത്വം നഷ്ടമായെങ്കിലും ദ്വിതീയ അംഗത്വം, അതായത് നിയമസഭാംഗത്വത്തിനു യാതൊരു ഗ്ലാനിയും സംഭവിച്ചിട്ടില്ല. ഷൊർണൂർ നിവാസികളുടെ പുണ്യം!
ആറുമാസം പാർട്ടിക്കു പുറത്തുനിന്ന് പ്രവർത്തിക്കാനുളള കമ്മ്യൂണിസ്റ്റ് ആരോഗ്യം ശശിക്കുണ്ട്. ശിക്ഷാ കലാവധി തീരുന്ന മുറയ്ക്ക് അദ്ദേഹത്തെ സംസ്ഥാന കമ്മറ്റിയിൽ തിരിച്ചെടുക്കും.
https://www.facebook.com/Malayalivartha

























