ശബരിമല സുരക്ഷാ ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥകരെ പുന:ക്രമീകരിച്ചു; യതീഷ് ചന്ദ്രയെയും തട്ടി

ശബരിമല സുരക്ഷാ ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥകരെ പുന:ക്രമീകരിച്ചു. പുതുതായി ചുമതല നൽകിയ ഉദ്യോഗസ്ഥരുടെ പുതിയ പട്ടിക തയ്യാറായി. നിലയ്ക്കലില്‍ യതീഷ് ചന്ദ്രക്ക് പകരം എസ്. മഞ്ജുനാഥിന് ചുമതല. സന്നിദാനത്ത് പ്രതീഷ് കുമാറിന് പകരം കറുപ്പസാമി എപിഎസിനാണ് ചുമതല. പമ്പയില്‍ ഹരിശങ്കറിന് പകരം കാളിരാജ് മഹേഷ്കുമാറിന് ചുമതല നല്‍കി.
സന്നിധാനം മുതൽ മരക്കൂട്ടം വരെ സുരക്ഷ ചുമതല ഐജി ദിനേന്ദ്രക കശ്യപിന്. ഐജി വിജയ് സാക്കറെയ്ക്ക് പകരമാണിത്. പമ്പ നിലയ്ക്കല്‍ മേഖലയിലെ ചുമതല ഐജി അശോക് യാദവിനാണ്. ഐജി മനോജ് എബ്രഹാമിന് പകരമാണിത്. ഈ മാസം മുപ്പത് മുതലാണ് പുന:ക്രമീകരണം നടത്തുക.
https://www.facebook.com/Malayalivartha

























