ശബരിമല ദര്‍ശനത്തിനെത്തുന്ന മുഴുവന്‍ അയ്യപ്പഭക്തര്‍ക്കും തിരിച്ചറിയല്‍ ടാഗ് നല്‍കാന്‍ നീക്കം

ശബരിമല ദര്‍ശനത്തിനെത്തുന്ന മുഴുവന്‍ അയപ്പ ഭക്തര്‍ക്കും തിരിച്ചറിയല്‍ ടാഗ് നല്‍കാന്‍ നീക്കം. നിലവില്‍ കുട്ടികളെ തിരിച്ചറിയാന്‍ മലകയറും മുമ്പ് കൈയില്‍ ടാഗ് ചെയ്യുന്നുണ്ട്. കെഎസ്ആര്‍ടിസി ബസില്‍ നിലയ്ക്കലില്‍ നിന്ന് കയറുമ്പോള്‍തന്നെ ഭക്തര്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നുണ്ട്. ഇതിനൊപ്പം ടാഗ് കൂടി നല്‍കാനാണ് ആലോചന. ഇതോടെ ആരാണ് വന്നതെന്ന് തിരിച്ചറിയാന്‍ എളുപ്പമാണെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.
വാഹനം ഉപയോഗിക്കാതെ വരുന്നവര്‍ക്ക് മലകയറും മുമ്പ് ടാഗ് നല്‍കിയാല്‍ മതി. സുരക്ഷാ നിരീക്ഷണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഇതെന്നാണ് പോലീസ് പറയുന്നത്. ടാഗിനായി ദേവസ്വം ബോര്‍ഡില്‍നിന്ന് 1.25 കോടി രൂപ നല്‍കാന്‍ ആലോചന തുടങ്ങി.
"
https://www.facebook.com/Malayalivartha






















