കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് സര്‍വിസ് പുനരാരംഭിക്കുന്നതിന് മുന്നോടിയായി സൗദി എയര്‍ലൈന്‍സ് സംഘം ഇന്ന് കരിപ്പൂരിലെത്തും

കോഴിക്കോട് വിമാനത്താവളത്തില്‍നിന്ന് സര്‍വിസ് പുനരാരംഭിക്കുന്നതിന് മുന്നോടിയായി സൗദി എയര്‍ലൈന്‍സ് സംഘം ചൊവ്വാഴ്ച കരിപ്പൂരിലെത്തും. മുംബൈയില്‍നിന്ന് ഓപറേഷന്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥരാണ് വരുന്നത്. വൈകീട്ട് മൂന്നിന് ഇവരും വിമാനത്താവള അതോറിറ്റി ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്ന എയര്‍പോര്‍ട്ട് ഓപറേഷന്‍ കമ്മിറ്റി യോഗം ചേരും.
സര്‍വിസ് ആരംഭിക്കുന്നതിന്റെ ഒരുക്കം വിലയിരുത്താനാണ് യോഗം. ഡിസംബര്‍ അഞ്ചിനാണ് ജിദ്ദ സര്‍വിസ് സൗദിയ പുനരാരംഭിക്കുന്നത്.
https://www.facebook.com/Malayalivartha

























