Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശബരിമല ഡ്യൂട്ടിക്ക് പൊലീസിനെ നിയോഗിച്ച വകയില്‍ ദേവസ്വം ബോര്‍ഡ് കോടികള്‍ ചെലവഴിക്കുന്നെന്ന വ്യാജ പ്രചരണം നടക്കുന്നുണ്ട്, അതിന് പിന്നാലെയാണ് കാണിക്ക ഇടരുതെന്ന ആഹ്വാനവുമായി ശോഭാസുരേന്ദ്രന്‍ രംഗത്തെത്തിയത്, ഇത് എന്‍.എസ്.എസിന് തിരിച്ചടിയാണ് 

27 NOVEMBER 2018 07:09 PM IST
മലയാളി വാര്‍ത്ത

ശബരിമല ഉള്‍പ്പെടെയുള്ള ദേവസ്വംബോര്‍ഡ് ക്ഷേത്രങ്ങളില്‍ കാണിക്ക ഇടരുതെന്ന ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്റെ ആഹ്വാനം സര്‍ക്കാരിനെ തോല്‍പ്പിക്കാനാണെങ്കിലും ഫലത്തില്‍ എന്‍.എസ്.എസിനാണ് ഇത് തിരിച്ചടിയാകുന്നത്. മുമ്പ് സുരേഷ് ഗോപി എം.പിയും ഇതേ ആഹ്വാനം നടത്തിയെങ്കിലും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള ഇതിനെതിരെ രംഗത്തെത്തിയിരുന്നു. അതിന് പിന്നാലെയാണ് ഇന്ന് കണ്ണൂരില്‍ ശോഭാസുരേന്ദ്രനും കാണിക്ക ഇടരുതെന്ന് ആവശ്യപ്പെട്ടത്. ആര്‍.എസ്.എസിന്റെയും ചില ബി.ജെ.പി നേതാക്കളുടെയും ഈ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പലരും ശബരിമലയില്‍ കാണിക്ക ഇടുന്നില്ല. സന്നിധാനത്തെ ഉള്‍പ്പെടെ കാണിക്ക വഞ്ചികളില്‍ വെള്ള പേപ്പറില്‍ സ്വാമിയേ ശരണം എന്നെഴുതിയും നോട്ടിനോട് സാദൃശ്യമുള്ള പേപ്പറില്‍ അയ്യപ്പന്റെ ഫോട്ടോ പതിച്ചും ഭക്തര്‍ നിക്ഷേപിച്ചിരുന്നു.

നടവരവ് കുറഞ്ഞത് ദേവസ്വം ബോര്‍ഡിനെ ആശങ്കയിലാക്കിയിട്ടുണ്ട്. ക്ഷേത്രങ്ങളെ തകര്‍ക്കുന്ന പ്രചരണം വ്യാപകമായി നടക്കുകയാണെന്നും കാണിക്ക ഉള്‍പ്പെടെ ഇടരുതെന്ന് ചിലര്‍ ആഹ്വാനം ചെയ്തതായും സംഘപരിവാറിനെ പരോക്ഷമായി വിമര്‍ശിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് രംഗത്തെത്തിയിരുന്നു. ശബരിമലയിലെ നടവരുമാനും കുറയുന്നത് 1758 ക്ഷേത്രങ്ങളെ ബാധിക്കും. പെന്‍ഷന്‍കാരും ജീവനക്കാരും ഉള്‍പ്പെടെ 12,000 പേരുടെ വരുമാനം ഇല്ലാതാകും. അതോടെ അവരുടെ കുടുംബങ്ങള്‍ പട്ടിണിയാലാകുമെന്നും ദേവസ്വം പ്രസിഡന്റ് എ.പത്മകുമാറും ബോര്‍ഡ് അംഗം കെ.പി ശങ്കര്‍ദാസും പറയുന്നു. 

ശബരിമല ഡ്യൂട്ടിക്ക് പൊലീസിനെ നിയോഗിച്ച വകയില്‍ ദേവസ്വം ബോര്‍ഡ് കോടികള്‍ ചെലവഴിക്കുന്നെന്നും വ്യാപകമായ പ്രചരണം നടത്തുന്നുണ്ട്. എന്നാല്‍ സുരക്ഷയ്ക്കായി സര്‍ക്കാര്‍ ചെലവിലാണ് പൊലീസിനെയും മറ്റ് സുരക്ഷാ ഉദ്യോഗസ്ഥരെയും സര്‍ക്കാര്‍ നിയമിച്ചിരിക്കുന്നത്. ഇക്കാര്യവും സര്‍ക്കാരിന് ആവര്‍ത്തിച്ച് വ്യക്തമാക്കേണ്ടിവരുന്നു. യുവതീപ്രവേശനത്തെ ബി.ജെ.പിയും ആര്‍.എസ്.എസും കോണ്‍ഗ്രസും ആദ്യം സ്വാഗതം ചെയ്‌തെങ്കിലും എന്‍.എസ്.എസിന്റെ നേതൃത്വത്തില്‍ നാമജപ സമരം തുടങ്ങിയതോടെയാണ് ഇവരെല്ലാം നിലപാട് മാറ്റിയത്.

സമരം ആര്‍.എസ്.എസും ബി.ജെ.പിയും ഹൈജാക്ക് ചെയ്തതോടെ എന്‍.എസ്.എസ് പ്രത്യക്ഷസമരത്തില്‍ നിന്ന് പിന്‍വാങ്ങി. അതിന് പിന്നാലെയാണ് കാണിക്ക ഇടരുതെന്ന ആഹ്വാനവും തിരിച്ചടിയാകുന്നത്. കാരണം ദേവസ്വം ബോര്‍ഡിലെ ആറായിരത്തോളം ജീവനക്കാരില്‍ 90 ശതമാനത്തിലധികവും എന്‍.എസ്.എസുകാരാണ്. ആറായിരത്തോളം വരുന്ന പെന്‍ഷന്‍കാരിലും 90% അധികവും എന്‍.എസ്.എസുകാരാണ്. ഇവരുടെ കുടുംബങ്ങളെ നേരിട്ട് ബാധിക്കുന്നതാണ് ശോഭാ സുരേന്ദ്രന്റെയും അവരുടെ പാര്‍ട്ടിയുടെയും നിലപാട്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് വരും ദിവസങ്ങളിലും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (13 minutes ago)

ഇസഡ് പ്ലസ് (Z+) വിഭാഗത്തിൽ നിന്ന് ഇസഡിലേക്ക്.... തമിഴ്നാട്‌ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സർക്കാർ...  (28 minutes ago)

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം  (36 minutes ago)

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....  (51 minutes ago)

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (1 hour ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (1 hour ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (16 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (16 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (16 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (16 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (18 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (19 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (19 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (19 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (19 hours ago)

Malayali Vartha Recommends