പ്രവര്‍ത്തകരെ പൊലീസ് ലാത്തിയുമായി നേരിട്ടാല്‍ 'നിയുദ്ധ' പരിശീലനം ലഭിച്ചവര്‍ മുറപ്രയോഗത്തിന് തയ്യാറാകും; പൊലീസിനെതിരെ ദണ്ഡ പ്രയോഗം നടത്തുമെന്ന് ശോഭാ സുരേന്ദ്രന്റെ വിവാദ പരാമർശം

ശബരിമല യുവതി പ്രവേശനത്തിൽ പ്രതിഷേധവുമായി മുൻ നിരയിലുള്ള ബിജെപി നേതൃത്വം ദിനവും ഒരു വിവാദങ്ങളിൽ അകപ്പെടുകയാണ്. അതേസമയം ഇപ്പോൾ പുതിയൊരു വിവാദവുമായാണ് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍ രംഗത്തെത്തിയിരിക്കുന്നത്.
ശബരിമല സമരത്തില്‍ പങ്കെടുക്കുന്ന പ്രവര്‍ത്തകരെ പൊലീസ് ലാത്തിയുമായി നേരിട്ടാല്‍ ആര്‍എസ്‌എസിന്റെ 'നിയുദ്ധ' പരിശീലനം ലഭിച്ചവര്‍ മുറപ്രയോഗത്തിന് തയ്യാറാകുമെന്ന് ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. അതേസമയം പൊലീസിനെതിരെ ദണ്ഡ പ്രയോഗിക്കുമെന്ന് പറയാതെ പറയുകയായിരുന്നു ബിജെപി നേതാവ്.
യതീഷ് ചന്ദ്രയെപ്പൊലുള്ള ഓഫീസര്‍മാര്‍ ചവിട്ടാന്‍ ബൂട്ട് ഉയര്‍ത്തുന്നതിന് മുൻപ് മറുപടി കിട്ടിയിരിക്കും. കെ സുരേന്ദ്രനെ ജയിലിലടച്ചതില്‍ പ്രതിഷേധിച്ച് ബിജെപി നടത്തിയ എസ്പി ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു ശോഭ.
ശബരിമലയിലെ വരുമാനം ഇപ്പോള്‍ നന്നായി ഇടിഞ്ഞിട്ടുണ്ട്. നടവരവ് കുറയ്ക്കുകയെന്നത് ഞങ്ങളുടെ പ്രഖ്യാപിതലക്ഷ്യമാണ്. ദക്ഷിണേന്ത്യ മുഴുവന്‍ ഞങ്ങള്‍ ശബരിമല പ്രചാരണവിഷയമാക്കും. ഒരു കോടി ഒപ്പ് ശേഖരണത്തിന്റെ ഭാഗമായി വീടുകളിലെത്തി ഞങ്ങള്‍ അമ്പലങ്ങളില്‍ കാണിക്കയിടുന്നതിരെ പ്രചാരണം നടത്തും. ദേവസ്വം ബോര്‍ഡ് ഭക്തരുടെ പണം കൊണ്ട് കൊഴുക്കേണ്ട. വിശ്വാസമില്ലാത്തവര്‍ ക്ഷേത്രങ്ങള്‍ ഭരിക്കേണ്ട എന്നാണ് ബിജെപിയുടെ നിലപാട് എന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha
























