അറസ്റ്റിന് പിന്നാലെ രഹ്നയുടെ ജോലിയും തെറിച്ചു ! ; മതസ്പർദയുണ്ടാക്കിയെന്ന ആരോപണത്തിൽ അറസ്റ്റിലായ രഹ്ന ഫാത്തിമയെ സർവ്വീസിൽനിന്ന് സസ്പെൻഡ് ചെയ്ത് ബി.എസ്.എൻ. എൽ; നടപടി അറസ്റ്റ് രേഖപ്പെടുത്തി മണിക്കൂറുകൾക്കകം

മതവികാരം വ്രണപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ രഹ്ന ഫാത്തിമയ്ക്ക് സസ്‌പെൻഷൻ. ബി.എസ്.എൻ.എല്ലിൽ ടെലികോം ടെക്നീഷ്യനായ രഹ്നയുടെ അറസ്റ്റ് രേഖപ്പെടുത്തി മണിക്കൂറുകൾക്കാകമായിരുന്നു സർവ്വീസിൽനിന്ന് സസ്പെൻഡ് ചെയ്യുന്നുവെന്ന് ബി.എസ്.എൻ. എൽ അറിയിച്ചത്.
അതേസമയം മുൻപ് ശബരിമല ദർശനത്തിന് എത്തി വിവാദത്തിലായതോടെ രഹ്നയെ രവിപുരം ബ്രാഞ്ചിൽനിന്ന് പാലാരിവട്ടം ബ്രാഞ്ചിലേക്ക് മാറ്റിയിരുന്നു. ശബരിമല വിഷയത്തോട് അനുബന്ധിച്ച് ഫേസ്‌ബുക്കിൽ പ്രസിദ്ധീകരിച്ച പോസ്റ്റ് മതസ്പർദയുണ്ടാക്കുന്നതാണെന്ന പരാതിയിലാണ് ചൊവ്വാഴ്ച ഉച്ചയോടെ രഹ്ന ഫാത്തിമയെ പത്തനംതിട്ട സിഐ.യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കൊച്ചിയിലെത്തി അറസ്റ്റ് ചെയ്തത്.
രഹ്‌ന ഫാത്തിമ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി കഴിഞ്ഞദിവസം കോടതി തള്ളിയിരുന്നു. ജാമ്യം നിഷേധിച്ചതിനെത്തുടര്‍ന്നാണ് രഹ്നയെ അറസ്റ്റുണ്ടായത്. ചുംബന സമരത്തിലൂടെയും ഫെയ്‌സ്ബുക്ക് പോസ്റ്റുകളിലൂടെയും വലിയ വിമര്‍നങ്ങള്‍ ഏറ്റുവാങ്ങിയ ആളാണ് രഹന. പോലീസ് അധികാരികളെയും ജില്ലാകളക്ടറെയും നേരത്തെ അറിയിച്ചിട്ടാണ് ഇവര്‍ മലചവിട്ടാനെത്തിയത്. പോലീസ് യൂണിഫോമും ഹെല്‍മറ്റും ധരിച്ച് കനത്ത പോലീസ് സുരക്ഷയില്‍ എത്തിയെങ്കിലും പ്രതിഷേധത്തെത്തുടര്‍ന്ന് ഇവര്‍ മടങ്ങിപ്പോയി. നടപ്പന്തല്‍ വരെ എത്താന്‍ രഹനയ്ക്ക് സാധിച്ചു. രഹനയ്ക്ക് പോലീസ് യൂണിഫോം നല്‍കിയത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കി.
രഹനയുടെ പശ്ചാത്തലം പരിശോധിക്കാതെ പോലീസ് ഇവർക്ക് സുരക്ഷ നൽകിയത് വൻ വിവാദമായിരുന്നു. മതവികാരം വ്രണപ്പെടുത്തുന്ന രീതിയിൽ രഹന ഫേസ്ബുക്കിൽ പ്രതികരണങ്ങൾ നടത്തിയത് ചൂണ്ടിക്കാട്ടി ബിജെപി നേതാവ്. ബി.രാധാകൃഷ്ണമേനോൻ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു.
https://www.facebook.com/Malayalivartha
























