Widgets Magazine
28
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കേള്‍വി വൈകല്യം കണ്ടെത്തി പരിഹരിക്കുന്നതിൽ കേരളം നമ്പര്‍ വൺ തന്നെ; ക്രിക്കറ്റ് ഇതിഹാസ താരം ബ്രെറ്റ് ലീ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു

27 NOVEMBER 2018 08:51 PM IST
മലയാളി വാര്‍ത്ത

പല കാര്യങ്ങളിലെന്ന പോലെ കേള്‍വി വൈകല്യം കണ്ടെത്തി പരിശോധിക്കുന്നതിലും കേരളം നമ്പര്‍ വണ്‍ ആണെന്ന് കേള്‍വി പരിശോധന സംബന്ധിച്ച സന്ദേശം ലോകമെമ്പാടും എത്തിയ്ക്കാന്‍ നിയോഗിക്കപ്പെട്ട ക്രിക്കറ്റ് ഇതിഹാസം ബ്രെറ്റ് ലീ. തന്റെ 5 വയസുള്ള മകന് കേള്‍വി ശക്തി നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് താന്‍ ഈ ദൗത്യം ഏറ്റെടുത്തതെന്നും ബ്രെറ്റ്‌ലി വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു ബ്രെറ്റ് ലീ.

കേരളത്തിലെ ആശുപത്രികളില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്കെല്ലാം കേള്‍വി ശേഷി സംബന്ധിച്ച പരിശോധന നിര്‍ബന്ധമാക്കുന്നതിനെക്കുറിച്ചുള്ള ആശയ വിനിമയങ്ങള്‍ക്കായാണ് ബ്രെറ്റ് ലീ കേരളത്തിലെത്തിയത്. സംസ്ഥാനത്ത് എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും കേള്‍വി പരിശോധന ഏര്‍പ്പെടുത്തുകയും അത് നിര്‍ബന്ധമാക്കുകയും ചെയ്ത കേരള സര്‍ക്കാരിനെ ബ്രെറ്റ് ലി അഭിനന്ദിച്ചു. മറ്റ് സംസ്ഥാനങ്ങള്‍ക്കും മറ്റ് ഏഷ്യന്‍ രാജ്യങ്ങള്‍ക്കും ഇത് മാതൃകയാണെന്നും ബ്രെറ്റ് ലീ വ്യക്തമാക്കി.

ജനിച്ചയുടന്‍ ശിശുക്കളുടെ കേള്‍വിശേഷി പരിശോധിക്കാന്‍ വലിയ പ്രാധാന്യമാണ് നല്‍കിയിട്ടുള്ളതെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. സംസ്ഥാനത്ത് സര്‍ക്കാര്‍ തലത്തിലുള്ള 66 മെറ്റേണിറ്റി കേന്ദ്രങ്ങളില്‍ നവജാത ശിശുക്കളുടെ കേള്‍വി ശേഷി നഷ്ടത്തെക്കുറിച്ചുള്ള പരിശോധനയ്ക്ക് തുടക്കം കുറിച്ചിരുന്നു. എല്ലാ നവജാത ശിശുക്കള്‍ക്കും കേള്‍വി പരിശോധന നടത്താനായുള്ള അഖിലേന്ത്യാ തലത്തിലെ നീക്കങ്ങള്‍ക്ക് ഇത് മാതൃകയാകും. കേള്‍വി പരിശോധന കൂടാതെ മറ്റ് വൈകല്യങ്ങളുടെ പരിശോധന കൂടി സര്‍ക്കാര്‍ മേഖലകളിലും സ്വകാര്യ മേഖലകളിലും നിര്‍ബന്ധമാക്കേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

സാമൂഹ്യ സുരക്ഷ മിഷന്‍ ദേശീയ ആരോഗ്യ ദൗത്യത്തോട് സഹകരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഇതിനായി ഒരു വര്‍ഷം മുമ്പ് ആരംഭിച്ച കാതോരം പദ്ധതിയുടെ ഉദ്ഘാടനത്തിനും ബ്രെറ്റ് ലീ വന്നിരുന്നു. ഒരു വര്‍ഷം കൊണ്ട് ഗണ്യമായ മാറ്റം വരുത്താന്‍ കഴിഞ്ഞത് ആവേശമാണെന്നും ബ്രെറ്റ് ലീ അറിയിച്ചു. സാമൂഹ്യ സുരക്ഷ മിഷന്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീലും ഒപ്പമുണ്ടായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈറലാകാന്‍ നട്ടപാതിരായ്ക്ക് സെമിത്തേരിയില്‍ റീല്‍സ് ചിത്രീകരിച്ച യുവാക്കള്‍ക്കെതിരെ കേസ്  (43 minutes ago)

പ്രണയം എതിര്‍ത്ത അച്ഛനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മകളും ഭര്‍ത്താവും പിടിയില്‍  (52 minutes ago)

പത്തനംതിട്ടയില്‍ ഇരട്ട കുട്ടികള്‍ക്ക് നേരെ തെരുവുനായ ആക്രമണം  (1 hour ago)

എടയാറില്‍ ഇതര സംസ്ഥാന തൊഴിലാളി വെന്തുമരിച്ച സംഭവത്തില്‍ നഷ്ടപരിഹാരം 15 ലക്ഷമാക്കി  (1 hour ago)

ഭാര്യയുടെയും ബന്ധുക്കളുടെയും പീഡനത്തില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി  (1 hour ago)

15 വയസ്സുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ 63കാരന്‍ പിടിയില്‍  (1 hour ago)

ഗോപാലകൃഷ്ണന്റെ പ്രസ്താവനയില്‍ എന്തു നടപടിയാണ് സ്വീകരിച്ചതെന്ന് ഹൈക്കോടതി  (1 hour ago)

വീട്ടുമുറ്റത്തു നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ വാന്‍ കത്തിനശിച്ചു  (2 hours ago)

ചികിത്സ തേടി എത്തിയ രോഗിയും കൂടെ വന്നവരും ഡോക്ടറെ ആക്രമിച്ച് ഭീഷണിപ്പെടുത്തി  (2 hours ago)

സോജില പാസിലെ ഹിമപാതത്തില്‍ 6 മരണം  (3 hours ago)

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും ജി സുധാകരന്‍  (3 hours ago)

പശ്ചിമേഷ്യന്‍ സംഘര്‍ഷം; രാജ്യം ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്ന് പ്രധാനമന്ത്രി  (4 hours ago)

തമിഴ്‌നാട്ടില്‍ വിജയ്‌യുടെ പ്രചാരണത്തിന് അനുമതിയില്ല  (4 hours ago)

വയനാട്ടില്‍ ബിജെപി പഞ്ചായത്തംഗത്തിന് വെട്ടേറ്റു  (4 hours ago)

ജന്മദിനാശംസകള്‍ മായക്കുട്ടി...വിസ്മയയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍  (6 hours ago)

Malayali Vartha Recommends