കണ്ണൂര്‍ എസ്പി ഓഫിസ് മാര്‍ച്ചിനിടെ ശോഭാ സുരേന്ദ്രന്റെ ഭീഷണി പ്രസംഗം തകർത്തു; യതീഷ് ചന്ദ്രയെ ഭീഷണിപ്പെടുത്തിയ ശോഭാ സുരേന്ദ്രനെതിരെ കേസ്

കണ്ണൂര്‍ എസ്പി ഓഫിസ് മാര്‍ച്ചിനിടെ ശോഭാ സുരേന്ദ്രന്റെ ഭീഷണി പ്രസംഗം കടുത്തുപോയി. യതീഷ് ചന്ദ്രയെ ഭീഷണിപ്പെടുത്തിയ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനെതിരെ കേസ്. സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രനെ അറസ്റ്റ് ചെയ്ത നടപടിക്കെതിരെ കണ്ണൂരിൽ ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസിലേക്ക് ബിജെപി നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നതിനിടയിലാണ് പൊലീസിനേയും നിയമത്തേയും വെല്ലുവിളിച്ച് ശോഭ സുരേന്ദ്രൻ പ്രസംഗം നടത്തിയത്.
ബൂട്ടിട്ട് ചവിട്ടിട്ടുന്നതുപോലെയായിരിക്കില്ല, നിയുദ്ധ പിഠിച്ചവരുടെ മുറയെന്നായിരുന്നു ശോഭാ സുരേന്ദ്രന്റെ പ്രസംഗം. നിങ്ങളുടെ കൈയില്‍ ലാത്തിയുണ്ടെങ്കില്‍ ഞങ്ങളുടെ കൈയില്‍ ദണ്ഡുണ്ടെന്നും ശോഭാ സുരേന്ദ്രന്‍ പ്രസംഗിച്ചിരുന്നു. ഔദ്യോഗിക കൃത്യനിര്‍വഹണം നടത്തുന്ന ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി പിന്തരിപ്പിക്കാന്‍ ശ്രമിച്ചതിനാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തത്.
https://www.facebook.com/Malayalivartha

























