അട്ടപ്പാടിയില്‍ വീണ്ടും ശിശു മരണം... നാലു മാസം പ്രായമായ പെണ്‍കുഞ്ഞ് ഹൃദയ സംബന്ധമായ രോഗത്തെ തുടര്‍ന്ന് മരിച്ചു

അട്ടപ്പാടിയില്‍ നാലു മാസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചു. ഹൃദയ സംബന്ധമായ രോഗത്തെ തുടര്‍ന്നാണ് മരണം. ഈ വര്‍ഷം അട്ടപ്പാടിയിലെ പന്ത്രണ്ടാമത്തെ ശിശുമരണമാണിത്. സ്വര്‍ണ്ണഗദ്ദ ഊരിലെ ശിവകാമി അയ്യപ്പന്‍ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്.
കോട്ടത്തറ െ്രെടബല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അവിടെ നിന്ന് അമൃത ആശുപത്രിയിലേക്ക് റഫര്‍ ചെയ്തിരുന്നു. ശിശു മരണങ്ങള്‍ അധികൃതരുടെ അനാസ്ഥ മൂലമാണെന്നാരോപിച്ച് കഴിഞ്ഞ ദിവസം കോട്ടത്തറ ആശുപത്രി ഉപരോധിച്ചിരുന്നു.
"
https://www.facebook.com/Malayalivartha

























