കായലില്‍ കുളിക്കുന്നതിനിടെ നീര്‍നായകളുടെ കടിയേറ്റ് എട്ടുവയസ്സുകാരന് പരിക്ക്

കായലില്‍ കുളിക്കുന്നതിനിടെ നീര്‍നായകളുടെ കടിയേറ്റ് എട്ടുവയസുകാരന് പരിക്കേറ്റു. കുമ്പളങ്ങി കല്ലഞ്ചേരി പനക്കല്‍ വീട്ടില്‍ ഡാമിയന്റെ മകന്‍ സയനാണ് പരിക്കേറ്റത്. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പേവിഷബാധയ്‌ക്കെതിരെയുള്ള കുത്തിവെയ്പ്പ് നടത്തി. സയന്റെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആഴത്തിലുള്ള മുറിവുണ്ടായിട്ടുണ്ട്. ഇന്നലെ വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം നടന്നത്.
വീടിനോട് ചേര്‍ന്നുള്ള കായലില്‍ കുളിക്കാനിറങ്ങിയ സയനു നേരെ നീര്‍നായകള്‍ കൂട്ടത്തോടെയാണ് പാഞ്ഞടുത്തത് . കൈയിലും തുടയിലും വിരലുകളിലും കടിയേറ്റിരുന്നു. കുട്ടിയുടെ കരച്ചില്‍ കേട്ട് പിതാവാണ് കുട്ടിയെ രക്ഷിച്ച് കരയില്‍ എത്തിച്ചത്.
"
https://www.facebook.com/Malayalivartha

























