യൂത്ത്‌ലീഗ് പ്രവര്‍ത്തകനായിരുന്ന വേളം പുത്തലത്ത് നസിറുദ്ദീനെ കൊലപ്പെടുത്തിയ കേസില്‍ രണ്ട്‌പേര്‍ കുറ്റക്കാര്‍

യൂത്ത്‌ലീഗ് പ്രവര്‍ത്തകനായിരുന്ന വേളം പുത്തലത്ത് നസിറുദ്ദീനെ കൊലപ്പെടുത്തിയ കേസില്‍ രണ്ട്‌പേര്‍ കുറ്റക്കാര്‍. എസ്. ഡി. പി. ഐ പ്രവര്‍ത്തകരായ കപ്പച്ചേരി ബഷീറും, കൊല്ലിയില്‍ അന്ത്രുവുമാണ് കുറ്റകാരെന്ന് കോടതി വിധിച്ചത്. ഇവര്‍ക്കുള്ള ശിക്ഷ ഉടന്‍ പറയും. കേസില്‍ പ്രതി ചേര്‍ത്തിരുന്ന ഒറ്റത്തെങ്ങുള്ളതില്‍ റഫീഖ്, നടുപുത്തലത്ത് റഫീഖ്, സാദിഖ് ടി.വി.സി, മുഹമ്മദ് സി.കെ, സാബിത്ത് എന്നിവരെ കോടതി വെറുതെ വിട്ടു.
2016 ജുലൈ 15ന് വേളം പുത്തലത്ത് അനന്തോട്ട്താഴെ വച്ച് നസിറുദ്ദീനും ബന്ധു അബ്ദുല്‍ റഊഫും ബൈക്കില്‍ സഞ്ചരിക്കവെ ബുള്ളറ്റ് ബൈക്കിലെത്തിയ പ്രതികള്‍ തടഞ്ഞു നിര്‍ത്തി കൊല നടത്തിയെന്നാണ് കേസ്.
https://www.facebook.com/Malayalivartha

























