Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പി.സി ജോര്‍ജ് മാത്രമല്ല കൂടുതല്‍ കൂടുതല്‍ ക്രൈസ്തവര്‍ എന്‍ഡിഎയിലെത്തും; പി.സി ജോര്‍ജിന്റെ വരവ് തുടക്കം മാത്രം : പി.എസ് ശ്രീധരന്‍പിള്ള

28 NOVEMBER 2018 03:00 PM IST
മലയാളി വാര്‍ത്ത

ബിജെപിക്ക് പിന്തുണയുമായി പി സി ജോർജ് മാത്രമല്ല കൂടുതൽ ആളുകൾ വരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി .എസ് ശ്രീധരൻ പിള്ള .ന്യൂനപക്ഷങ്ങളെ സി.പി.ഐ.എം ഭയാശങ്കയിലാക്കുന്ന സാഹചര്യത്തിലാണ് കൂടുതല്‍ സഖ്യമുണ്ടാകുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ക്രിസ്ത്യന്‍ സമൂഹവുമായി അടുത്തിഴപഴകാന്‍ പറ്റുന്ന സാഹചര്യം അടുത്ത ആഴ്ചയോടെ ഉരുത്തിരിയും. നിയമസഭയില്‍ പി.സി ജോര്‍ജ്ജ് സഹകരിക്കാന്‍ തീരുമാനിച്ചത് ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ്. തിരഞ്ഞെടുപ്പ് സഖ്യമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമുണ്ടെന്നും ശ്രീധരൻ പിള്ള പറഞ്ഞു .

പി.സി ജോര്‍ജ്ജുമായുള്ള സഹകരണം കൂടുതല്‍ ഊര്‍ജ്ജം പകരുമെന്നും എന്‍ ഡിഎക്ക് അനുകൂലമാണ് സാഹചര്യങ്ങളെന്നും ശ്രീധരന്‍ പിള്ള വ്യക്തമാക്കി.

രണ്ട് ലക്ഷത്തിലധികം വോട്ട് ലഭിച്ച ഏഴ് പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ ന്യൂനപക്ഷങ്ങളുമായുള്ള സഹകരണങ്ങള്‍ ഗുണം ചെയ്യുമെന്ന് പി.എസ് ശ്രീധരൻ പിള്ള പറഞ്ഞു. ശബരിമല വിഷയത്തില്‍ കുപ്രചരണങ്ങള്‍ കൊണ്ട് ന്യൂനപക്ഷങ്ങളുടെ മനസില്‍ ഉയര്‍ത്തിയ ഭയാശങ്കയെ അതിജീവിക്കാന്‍ ഈ സഹകരണം സഹായകമാകും.

 നിയമസഭയില്‍ ഒ.രാജഗോപാലിനൊപ്പം പ്രത്യേക ബ്ലോക്കായി ഇരിക്കാനാണ് തീരുമാനമെന്ന് പി.സി ജോര്‍ജ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എല്ലാ പാര്‍ട്ടികളുമായി സഖ്യത്തിനായി ശ്രമിച്ചെന്നും പ്രതികരിച്ചത് ബി.ജെ.പി മാത്രമാണെന്നും പി.സി ജോര്‍ജ് പറഞ്ഞിരുന്നു.

പി.സി.ജോര്‍ജിന്റെ പാര്‍ട്ടിയായ ജനപക്ഷം ഇടതുപക്ഷവുമായുള്ള പ്രാദേശികമായ ബന്ധം അവസാനിപ്പിച്ചതിനു തൊട്ടുപിന്നാലെയാണ് ബി.ജെ.പിയുമായി സഭയിലും സഹകരിക്കാന്‍ ധാരണയായത്. പി.എസ്. ശ്രീധരന്‍ പിള്ളയുമായി പി.സി. ജോര്‍ജ് ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു.

അതേസമയം ശബരിമല വിഷയത്തില്‍ പ്രതിഷേധിച്ച് നിയമസഭ സമ്മേളനത്തില്‍ കറുപ്പുടുത്തായിരുന്നു പി.സി ജോര്‍ജ് എം.എല്‍.എ പങ്കെടുത്തത്. ഭക്തര്‍ക്ക് പിന്തുണയുമായിട്ടാണ് കറുപ്പുടുത്തതെന്നാണ് പി.സി ജോര്‍ജ് പറഞ്ഞത്. ഇപ്പോള്‍ ഏറ്റവും കൂടുതല്‍ വേദന അനുഭവിക്കുന്നത് ഹൈന്ദവ സമൂഹമാണ് അവര്‍ക്കുള്ള പ്രതിബന്ധതയാണ് ഇപ്പോഴുള്ള വേഷം എന്നായിരുന്നു പി.സി ജോര്‍ജിന്റെ പ്രതികരണം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് വരും ദിവസങ്ങളിലും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (3 minutes ago)

ഇസഡ് പ്ലസ് (Z+) വിഭാഗത്തിൽ നിന്ന് ഇസഡിലേക്ക്.... തമിഴ്നാട്‌ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സർക്കാർ...  (18 minutes ago)

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം  (26 minutes ago)

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....  (41 minutes ago)

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (55 minutes ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (1 hour ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (16 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (16 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (16 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (16 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (18 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (18 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (18 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (19 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (19 hours ago)

Malayali Vartha Recommends