ഇന്ന് നിര്‍ണായകം... കെ. സുരേന്ദ്രനെ പോലീസ് നേരിട്ട് അറസ്റ്റ് ചെയ്തപ്പോള്‍ കാര്യമായ പ്രതിഷേധം ഉണ്ടായില്ലല്ലോ പിന്നെന്താ; കോടതി തള്ളിപ്പറഞ്ഞാല്‍ ശ്രീധരന്‍ പിള്ളയേയും അകത്താക്കും; സംസ്ഥാന ബിജെപി നേതൃത്വം വെട്ടിലാകുമെന്ന് സൂചന

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ യതീഷ് ചന്ദ്രയ്‌ക്കെതിരെ നിലയ്ക്കലില്‍ വെല്ലുവിളി നടത്തിയപ്പോള്‍ ഇങ്ങനെയൊരു ഊരാക്കുടുക്കാകുമെന്ന് കരുതിയില്ല. എത്ര വകുപ്പുകളിലാ അഴിയെണ്ണുന്നത്. സുരേന്ദ്രന്റെ അതേ അവസ്ഥയിലേക്ക് ബിജെപി സംസ്ഥാന അധ്യക്ഷന്‍ സുരേന്ദ്രന്‍ പിള്ള പോകുമോയെന്ന് അണികള്‍ക്ക് ആശങ്കയുണ്ട്. കാരണം സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്നിട്ടും സുരേന്ദ്രന്റെ മോചനത്തിനായി ഒരു ചെറു വിരലനക്കാന്‍ ബിജെപിയ്ക്കായില്ല. കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ സെക്രട്ടറിയായ ഒരാളുടെ അവസ്ഥയാണിത്. അപ്പോള്‍ പിന്നെ സംസ്ഥാന അധ്യക്ഷനും അത് തന്നെ സംഭവിച്ചാലും ആര്‍ക്കും ഒന്നും പറയാനാകില്ല. ശ്രീധരന്‍പിള്ളയുടെ ഹര്‍ജി കോടതി തള്ളിയാല്‍ അകത്താകുക തന്നെ ചെയ്യും.
ശബരിമല നട അടയ്ക്കുന്നതുമായി ബന്ധപ്പെട്ട വിവാദ പരാമര്‍ശത്തില്‍ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ശ്രീധരന്‍ പിള്ള നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കുകയാണ്. ജനങ്ങള്‍ക്കിടയില്‍ മത സ്പര്‍ദ്ധയുണ്ടാക്കുന്ന രീതിയില്‍ പ്രസംഗിച്ചെന്ന പരാതിയിലാണ് കോഴിക്കോട് കസബ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തത്.
യുവതികള്‍ ശബരിമലയിലേക്ക് എത്തിയാല്‍ നട അടയ്ക്കുമെന്ന് തന്ത്രി പറഞ്ഞിരുന്നു. ഇത് തന്നോട് ആലോചിച്ച ശേഷമാണെന്ന് ശ്രീധരന്‍ പിള്ള യുവമോര്‍ച്ച യോഗത്തില്‍ പറഞ്ഞിരുന്നു. പ്രസംഗം വിവാദമായതോടെ തന്ത്രി ആണോ തന്ത്രി കുടുംബത്തിലെ മറ്റാരെങ്കിലും ആണോ വിളിച്ചതെന്ന് വ്യക്തതയില്ലെന്ന് അദ്ദേഹം നിലപാട് തിരുത്തിയിരുന്നു. എന്നാല്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ തന്ത്രി തന്നെ വിളിച്ചുവെന്നാണ് ശ്രീധരന്‍ പിള്ള പറഞ്ഞിരുന്നത്.
https://www.facebook.com/Malayalivartha

























