ശബരിമല വിഷയത്തില്‍ യു.ഡി.എഫ് അപമാനകരമായിട്ടുള്ള അവസ്ഥയില്‍ നിന്നും രക്ഷപ്പെടാന്‍ കഴിയാതെ കെെകാലിട്ടടിക്കുന്ന ഒരവസ്ഥയിലാണ് ; പ്രതിപക്ഷം സഭയില്‍ നാടകം കളിക്കുകയാണെന്ന് കടകംപള്ളി സുരേന്ദ്രന്‍

പ്രതിപക്ഷത്തിനുനേരെ വിമര്‍ശനവുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സഭയുടെ തുടക്കത്തില്‍ത്തന്നെ സഭ സ്‌തംഭിപ്പിച്ചിട്ടുള്ള നീക്കങ്ങളാണ് യു.ഡി.എഫ് ചെയ്‌തതെന്നും ശബരിമല വിഷയത്തില്‍ യു.ഡി.എഫ് അപമാനകരമായിട്ടുള്ള അവസ്ഥയില്‍ നിന്നും രക്ഷപ്പെടാന്‍ കഴിയാതെ കെെകാലിട്ടടിക്കുന്ന ഒരവസ്ഥയിലാണ് ഇപ്പോഴുള്ളത് എന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിഷയത്തില്‍ പ്രതിപക്ഷം നിയമസഭ സ്തംഭിപ്പിച്ചതിന് പിന്നാലെ മാധ്യമ പ്രവര്‍ത്തകരെ കാണുകയായിരുന്നു അദ്ദേഹം.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ ഇന്നലെയും ഇന്നുമായി ശബരിമല പ്രശ്‌നം ഉന്നയിച്ചകൊണ്ട് യു.ഡി.എഫ് നാടകം നടത്തുകയാണെന്നും മന്ത്രി പറഞ്ഞു. അടിയന്തര പ്രമേയം സഭയില്‍ വരികയാണെങ്കില്‍ അതിനുള്ള മറുപടി തയ്യാറാക്കി വച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തീര്‍ത്ഥാടകര്‍ക്ക് അടിസ്ഥാന സൗകര്യങ്ങളില്ല എന്ന് പറഞ്ഞാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അടിയന്തര പമേയത്തിന് നോട്ടീസ് നല്‍കിയത്. അടിയന്തര പ്രമേയം ഉയര്‍ത്തുന്നതായുള്ള പ്രധാനപ്പെട്ട പ്രശ്‌നങ്ങളടക്കം അടിയന്തര പ്രമേയത്തിന്റെ വേളയിലും ചോദ്യോത്തര വേളയിലും വളരെ വിശദമായി ചോദിക്കാനും മറുപടി ലഭിക്കാനുമുള്ള സന്ദര്‍ഭമാണ് യുഡിഎഫ് സഭ സ്തംഭിപ്പിച്ച് നശിപ്പിച്ചതെന്ന് അദ്ദേഹം ആരോപിച്ചു.
https://www.facebook.com/Malayalivartha

























