Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശബരിമല വഴി പിറവത്തേയ്ക്ക്... പിറവം പള്ളിക്കേസില്‍ സര്‍ക്കാരിനെ ഹൈക്കോടതി വിമര്‍ശിച്ചതിന് പിന്നാലെ ഓര്‍ത്തഡോക്‌സ് സഭയും രംഗത്ത് 

30 NOVEMBER 2018 11:50 AM IST
മലയാളി വാര്‍ത്ത

ശബരിമല വിഷയം സര്‍ക്കാരിന് നല്‍കിയ ആഘാതം ചെറുതല്ല. സുപ്രീം കോടതിവിധി ശബരിമലയില്‍ മാത്രം നടപ്പിലാക്കിയാല്‍ മതിയോയെന്ന് അന്നേ വിശ്വാസികള്‍ ചോദിച്ചതാണ്. പിറവം പള്ളിത്തര്‍ക്കത്തില്‍ എന്തേ സുപ്രീം കോടതി വിധി പാലിക്കാത്തതെന്തെന്നും ചോദിച്ചിരുന്നു. അതിന് പിന്നാലെ കോടതിയും രംഗത്തെത്തിയിരുന്നു. അവസാനം പള്ളിക്കാര്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. 

പിറവം പള്ളി തര്‍ക്കത്തില്‍ സര്‍ക്കാരിനെതിരെ ഓര്‍ത്തഡോക്‌സ് സഭയാണ് രംഗത്തെത്തിയിരിക്കുന്നത്. ശബരിമലയുടെയും പിറവം പള്ളിയുടെയും വിഷയത്തില്‍ രണ്ട് നീതി ശരിയല്ല. പിറവം പള്ളി കേസില്‍ സര്‍ക്കാര്‍ കോടതി വിധി നടപ്പിലാക്കണമെന്നും വിധി നടപ്പാക്കാത്തതിന് പിന്നില്‍ നിഗൂഢ താല്‍പ്പര്യമെന്നും കാതോലിക്കാ ബാവ വ്യക്തമാക്കി.

അതേസമയം പിറവം പള്ളിക്കേസില്‍ സര്‍ക്കാരിനെതിരെ ഹൈക്കോടതി രൂക്ഷവിമര്‍ശനം നടത്തിയെന്ന വാര്‍ത്ത തെറ്റാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അത് വിമര്‍ശനമോ കോടതി നിലപാടോ ആയി കാണേണ്ടതില്ല. കേസില്‍ കോടതിയക്ഷ്യ അപേക്ഷ സുപ്രീംകോടതിതന്നെ തള്ളിയിട്ടുള്ളതാണെന്നും കേസിലെ സമവായ ചര്‍ച്ചകള്‍ സുപ്രീംകോടതി തന്നെ അംഗീകരിച്ചിട്ടുള്ളതാണെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു.

കാര്യങ്ങള്‍ മനസിലാക്കാന്‍ ജഡ്ജിമാര്‍ പലചോദ്യങ്ങളും ചോദിക്കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കോടതിയുടെ ഭാഗത്തുനിന്നുള്ള സ്വാഭാവികമായ ചോദ്യങ്ങളാണ് കഴിഞ്ഞദിവസം ഉണ്ടായത്. ഇതിനെല്ലാം എജി കൃത്യമായ മറുപടി നല്‍കിയിട്ടുണ്ട്. എന്നാല്‍ കോടതി ഉത്തരവ് ഇതുവരെ പുറത്തുവന്നിട്ടില്ലെന്നുംമുഖ്യമന്ത്രി വ്യക്തമാക്കി.

ശബരിമലയില്‍ വന്‍പൊലീസ് സന്നാഹമൊരുക്കി സുപ്രീംകോടതി വിധി നടപ്പാക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍, എന്തുകൊണ്ടാണ് പിറവം പള്ളിക്കേസില്‍ സുപ്രീംകോടതി വിധി നടപ്പാക്കാന്‍ ശ്രമിക്കാത്തതെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. എന്നാല്‍ പ്രശ്‌നപരിഹാരത്തിന് ശ്രമിക്കുകയാണെന്നായിരുന്നു അഡ്വക്കേറ്റ് ജനറല്‍ കോടതിയെ അറിയിച്ചത്. ഇത് സുപ്രീംകോടതി വിധി നടപ്പാക്കുന്നതില്‍ സര്‍ക്കാരിനുള്ള കഴിവുകേടാണ് വ്യക്തമാക്കുന്നതെന്ന് ഡിവിഷന്‍ ബെഞ്ച് കുറ്റപ്പെടുത്തി.

പിറവം സെയ്ന്റ് മേരീസ് പള്ളിക്കേസിലെ സുപ്രീംകോടതി വിധി നടപ്പാക്കണമെന്നാവശ്യപ്പെട്ട് പള്ളി വികാരിയുള്‍പ്പെടെ നല്‍കിയ ഹര്‍ജികള്‍ ജസ്റ്റിസ് പി.ആര്‍. രാമചന്ദ്ര മേനോന്‍, ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് പരിഗണിക്കുന്നത്.

2018 ഏപ്രില്‍ 18ന് പിറവം പള്ളി അവകാശം സംബന്ധിച്ച് ഓര്‍ത്തഡോക്‌സ് സഭയ്ക്ക് അനുകൂലമായി സുപ്രീംകോടതി വിധി പുറപ്പെടുവിച്ചിരുന്നു. എന്നാല്‍, സര്‍ക്കാര്‍ ഇതുവരെയായും വിധി നടപ്പാക്കിയില്ല. കോടതിവിധിയെത്തുടര്‍ന്ന് ഓര്‍ത്തഡോക്‌സ് വിഭാഗം പള്ളിയില്‍ പ്രവേശിക്കുന്നതിനും ആരാധന നടത്തുന്നതിനും പലവട്ടം ശ്രമം നടത്തിയെങ്കിലും യാക്കോബായ വിഭാഗം ശക്തമായ എതിര്‍പ്പ് പ്രകടിപ്പിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് വിധി നടപ്പാക്കാന്‍ വൈകിയത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....  (9 minutes ago)

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (23 minutes ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (32 minutes ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (15 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (15 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (15 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (16 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (18 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (18 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (18 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (18 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (18 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (18 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (18 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (18 hours ago)

Malayali Vartha Recommends