ശബരിമല വിഷയത്തില്‍ നിയമസഭയില്‍ പ്രതിപക്ഷം ബഹളം... സഭാനടപടികള്‍ 25 മിനിറ്റിനുള്ളില്‍ പൂര്‍ത്തിയാക്കി പിരിഞ്ഞു

ശബരിമല വിഷയത്തില്‍ നിയമസഭയില്‍ പ്രതിപക്ഷം ഇന്നും ബഹളം തുടര്‍ന്നതോടെ സഭാനടപടികള്‍ 25 മിനിറ്റിനുള്ളില്‍ പൂര്‍ത്തിയാക്കി പിരിഞ്ഞു. ചോദ്യോത്തര വേള നിര്‍ത്തിവച്ചു ശബരിമല വിഷയത്തില്‍ എന്‍. ഷംസുദ്ദീന്‍ എംഎല്‍എ നല്‍കിയ അടിയന്തര പ്രമേയം ചര്‍ച്ച ചെയ്യണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
സ്പീക്കര്‍ മുന്‍ വിധിയോടെ പെരുമാറുന്നുവെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. എന്നാല്‍ അടിയന്തരപ്രമേ!യം പരിഗണിക്കാന്‍ കഴിയില്ലെന്നു സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. അടിയന്തര പ്രമേയ നോട്ടീസില്‍ പുതുതായി ഒന്നുമില്ലെന്നും വിഷയം ആദ്യ സബ്മിഷനായി ഉന്നയിക്കാമെന്നും സ്പീക്കര്‍ പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടു. സഭയില്‍ നിരവധി സുപ്രധാന വിഷങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്നും സഭ നടത്താന്‍ പ്രതിപക്ഷം സഹകരിക്കണമെന്നും സ്പീക്കര്‍ ആവശ്യപ്പെട്ടു.
പ്രതിപക്ഷം മാന്യതയുടേയും മര്യാദയുടേയും പരിധി ലംഘിക്കുന്നുവെന്നും സ്പീക്കര്‍ കുറ്റപ്പെടുത്തി. എന്നാല്‍ പ്രതിപക്ഷാംഗങ്ങള്‍ പ്രതിഷേധവുമായി സ്പീക്കറുടെ ഡയസിനടുത്തു വന്നു. ബഹളം കടുത്തതോടെ ചോദ്യോത്തര വേള റദ്ദാക്കി. മിനിറ്റുകള്‍ക്കുള്ളില്‍ സഭാ നടപടികള്‍ പൂര്‍ത്തിയാക്കി സഭ ഇന്നത്തേക്കു പിരിയുന്നതായി സ്പീക്കര്‍ അറിയിച്ചു. ഇതോടെ ശബരിമല വിഷയത്തില്‍ മൂന്നാം ദിവസമാണ് സഭ സ്തംഭിക്കുന്നത്.
https://www.facebook.com/Malayalivartha


























