മാധ്യമ പ്രവര്‍ത്തകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്, പ്രതികരണമെടുക്കാന്‍ പി.ആര്‍.ഡി അനുമതി വേണം

മാധ്യമ പ്രവര്‍ത്തകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്. പൊതു പരിപാടികള്‍ക്കിടെ മുഖ്യമന്ത്രി, മന്ത്രിമാര്‍ എന്നിവരുടെ പ്രതികരണമെടുക്കാന്‍ പി.ആര്‍.ഡി അനുമതി വേണമെന്ന് ഉത്തരവില്‍ പറയുന്നു. സെക്രട്ടറിയേറ്റ്, ഗസ്റ്റ് ഹൗസ്, റെയില്‍വെ സ്‌റ്റേഷന്‍, എയര്‍പോര്‍ട്ട് എന്നിവിടങ്ങളില്‍ പ്രതികരണമെടുക്കുന്നതിനും നിയന്ത്രണമുണ്ട്.
പൊതു സ്ഥലങ്ങളില്‍ മാധ്യമപ്രവര്‍ത്തകര്‍ പ്രതികരണമെടുക്കുന്ന സുരക്ഷാ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുവെന്നും ഉത്തരവില്‍ പറയുന്നു.
https://www.facebook.com/Malayalivartha























