യൂത്ത് ലീഗ് സംസ്ഥാന ജാഥയ്ക്ക് വടകരയില്‍ നല്‍കിയ സ്വീകരണചടങ്ങിനിടെ പറത്തി വിട്ട പച്ച പാരച്ചൂട്ട് വീണത് റെയില്‍വേ ലൈനില്‍... പച്ച പാരച്ചൂട്ട് റെയില്‍വേ ലൈനില്‍ കുരുങ്ങിയതിനെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു

യൂത്ത് ലീഗ് സംസ്ഥാന ജാഥയ്ക്ക് വടകരയില്‍ നല്‍കിയ സ്വീകരണചടങ്ങിനിടെയായിരുന്നു സംഭവം. മുസ്ലീം യൂത്ത് ലീഗിന്റെ യുവജന യാത്രയോടനുബന്ധിച്ച് പറത്തിയ പച്ച പാരച്ചൂട്ട് റെയില്‍വേ ലൈനില്‍ കുരുങ്ങിയതിനെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു. ലൈനില്‍ കുടുങ്ങിയിരിക്കുന്ന പാരച്ചൂട്ട് ഇതുവരെ നീക്കം ചെയ്യാന്‍ കഴിഞ്ഞിട്ടില്ല.
ഇതിനെ തുടര്‍ന്ന് മംഗലാപുരത്തേക്കുള്ള തീവണ്ടി ഗതാഗതം നിര്‍ത്തിവെച്ചിരിക്കുകയാണ്. ഗതാഗതം സ്തംഭിച്ചതിനാല്‍ മംഗള-ലക്ഷദ്വീപ് സൂപ്പര്‍ ഫാസ്റ്റ് വടകരയില്‍ പിടിച്ചിട്ടു. ഇതിനു പിന്നിലായുള്ള തീവണ്ടികളും പല സ്ഥലത്തായി പിടിച്ചിട്ടിരിക്കുകയാണ്.
https://www.facebook.com/Malayalivartha



























