Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇനി എന്‍എസ്എസിന്റെ ഊഴം... ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോള്‍ എന്‍ എസ് എസിന്റെ നിലപാടില്‍ ആശങ്കയോടെ ഇടത് വലത് കക്ഷികള്‍ 

01 DECEMBER 2018 12:26 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ എന്‍എസ്എസിന്റെ നിലപാടുകള്‍ രാഷ്ട്രീയ പാര്‍ട്ടികളെ ഭയപ്പെടുത്തുന്നു. അതേസമയം സംസ്ഥാന സര്‍ക്കാരുമായി ഇടഞ്ഞുതന്നെയെന്ന് സൂചന നല്‍കി നായര്‍ സര്‍വീസ് സൊസൈറ്റി രംഗത്തെത്തി. ഒരു രാഷ്ട്രീയത്തിലും വിശ്വാസമില്ലാതിരുന്ന നായര്‍ സമുദായാംഗങ്ങള്‍ മാറി ചിന്തിക്കുകയാണെന്നും ബിജെപി ആര്‍ എസ് എസ് എന്നു കേള്‍ക്കുമ്പോള്‍ മുമ്പുണ്ടായിരുന്ന ഭയം ഇപ്പോഴില്ലെന്നും എന്‍എസ്എസ് പ്രസിഡണ്ട് നരേന്ദ്രനാഥന്‍ നായര്‍ പറഞ്ഞു. എന്‍എസ്എസിന്റെ മുദ്രാവാക്യം സമദൂരമാണ്. എന്നാല്‍ ആചാരാനുഷ്ഠാനങ്ങള്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ ചെറുക്കും.

നിരീശ്വരവാദം അടിച്ചേല്‍പിക്കാനുള്ള നീക്കം വിലപ്പോവില്ലെന്നും എന്‍എസ്എസ് പ്രസിഡന്റ് പറഞ്ഞു. പുലിയൂര്‍ ശ്രീകൃഷ്ണവിലാസം എന്‍എസ്എസ് കരയോഗ മന്ദിരത്തിന്റെ സമര്‍പ്പണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ പാലിച്ചു കൊണ്ട് ഭക്തര്‍ക്കു ദര്‍ശനം നടത്താനുള്ള അവസരമാണ് സര്‍ക്കാര്‍ ഒരുക്കി നല്‍കേണ്ടത്. ശബരിമല വിഷയത്തില്‍ ചില പാര്‍ട്ടികളുടെ സമരം പ്രസ്താവനകളിലും ജാഥകളിലും ഒതുങ്ങി.

സന്നിധാനത്ത് ആചാരലംഘനം നടത്താനെത്തിയ സ്ത്രീകളെ തടയാന്‍ കഴിഞ്ഞതു കുറച്ചു പിള്ളേര്‍ മുന്നില്‍ പോയി കിടന്നു തല്ലുകൊണ്ടിട്ടാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപി നേതാവ് കെ സുരേന്ദ്രന്‍ എന്തു തെറ്റു ചെയ്തിട്ടാണു കേസില്‍ പ്രതിയായത്. ആര്‍എസ്എസ്, ബിജെപി എന്നൊക്കെ കേള്‍ക്കുമ്‌ബോള്‍ മുന്‍പു ഭയമുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ അതില്ല. വിധി നടപ്പാക്കാന്‍ സര്‍ക്കാരിന് എന്തിനാണു ധൃതിയെന്നും ഗോപിനാഥന്‍ നായര്‍ ചോദിച്ചു.

നിരോധനാജ്ഞ പോലെയുള്ള കരിനിയമങ്ങള്‍ പിന്‍വലിച്ചാല്‍ മാത്രമേ സമാധാനപരമായ അന്തരീക്ഷത്തില്‍ ദര്‍ശനം സാധ്യമാകുകയുള്ളു. ശബരിമല പോലെയുള്ള പുണ്യസ്ഥലത്ത് 144 പ്രഖ്യാപിച്ചത് തെറ്റാണ്. രാജ്യത്തെ ഒരു ആരാധനാലയത്തിലും ഇതുവരെ 144 പ്രഖ്യാപിച്ചിട്ടില്ല എന്ന് നേരത്തെ ജി സുകുമാരന്‍ നായരും പറഞ്ഞിരുന്നു. ഇതിനിടെ ഇതുമായി ബന്ധപ്പെട്ട് ഇന്ന് വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ക്കുന്ന നവോത്ഥാന സംഘടനകളുടെ യോഗത്തില്‍ എന്‍.എസ്.എസ് പങ്കെടുക്കില്ല.

ശബരിമല വിഷയത്തില്‍ പൊതുസമവായത്തില്‍ എത്തുന്നതിന് വേണ്ടിയാണ് നവോത്ഥാന സംഘടനകളെ ഒത്തുചേര്‍ത്തുകൊണ്ട് യോഗം സംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ നീക്കം തുടങ്ങിയത്. ഇരുനൂറോളം സംഘടനകളെ ഇത്തരത്തില്‍ ഇന്നത്തെ യോഗത്തില്‍ ക്ഷണിക്കുകയും ചെയ്തു. അതേസമയം, യോഗത്തില്‍ പങ്കെടുക്കുമോ എന്ന കാര്യം കോര്‍കമ്മിറ്റിയ്ക്ക് ശേഷം തീരുമാനിക്കുമെന്ന് എസ്.എന്‍.ഡി.പി അറിയിച്ചു. യോഗക്ഷേമ സഭാ നേതാക്കളടക്കം ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്.

നവോത്ഥാന പാരമ്ബര്യവും മൂല്യങ്ങളും പിന്തുടരുന്ന സംഘടനകള്‍ ഇന്നത്തെ സാഹചര്യത്തില്‍ ഒന്നിച്ചുനില്‍ക്കണമെന്നും അതിനായാണ് യോഗം എന്നുമാണ് സര്‍ക്കാര്‍ നിലപാട്. അതോടൊപ്പം ശബരിമല പ്രശ്‌നത്തില്‍ ബി.ജെ.പിക്കൊപ്പം ഇല്ലാത്ത സംഘടനകളുടെ പിന്തുണ ഉറപ്പാക്കല്‍ കൂടി സര്‍ക്കാര്‍ ലക്ഷ്യമിടുന്നു.എന്നാല്‍ എന്‍ എസ് എസ് ഇടഞ്ഞു തന്നെയാണ് നില്‍ക്കുന്നതെന്ന് വ്യക്തം. ചര്‍ച്ചയില്‍ നിന്ന് എന്‍.എസ്.എസ് വിട്ടുനില്‍ക്കുന്നത് സര്‍ക്കാരിന് വലിയ തിരിച്ചടി തന്നെയാണ് സൃഷ്ടിച്ചിരിക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (3 minutes ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (15 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (15 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (15 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (15 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (17 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (17 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (17 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (18 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (18 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (18 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (18 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (18 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (18 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (18 hours ago)

Malayali Vartha Recommends