കെഎസ്ആര്‍ടിസിയില്‍ ആവശ്യത്തിലധികമുള്ള താത്കാലിക ജീവനക്കാരെ പിരിച്ചുവിടാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് എംഡി ടോമിന്‍ ജെ. തച്ചങ്കരി സര്‍ക്കാരിന് കത്ത് നല്‍കി

കെഎസ്ആര്‍ടിസിയില്‍ ആവശ്യത്തിലധികമുള്ള താത്കാലിക ജീവനക്കാരെ പിരിച്ചുവിടാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് എംഡി ടോമിന്‍ ജെ. തച്ചങ്കരി സര്‍ക്കാരിന് കത്ത് നല്‍കി. എല്ലാ സൗജന്യപാസുകളും കണ്‍സഷനുകളും നിര്‍ത്തലാക്കണമെന്നും അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടു.
ചെലവുകള്‍ സ്വയം കണ്ടെത്താനുള്ള നിര്‍ദേശങ്ങളുടെ ഭാഗമാണിത്. നേരത്തെ നിരന്തരം ജോലിക്കു ഹാജരാകാത്ത ജീവനക്കാരെ കെഎസ്ആര്‍ടിസി കൂട്ടത്തോടെ പിരിച്ചുവിട്ടിരുന്നു. ജീവനക്കാര്‍ ദീര്‍ഘകാലമായി ജോലിക്ക് എത്താതെയും അവധി കഴിഞ്ഞ് ജോലിയില്‍ പ്രവേശിക്കാതെയും വിട്ടുനിന്നതോടെയാണ് നടപടി സ്വീകരിച്ചത്
"
https://www.facebook.com/Malayalivartha


























