സംസ്ഥാനത്ത് ബ്രൂവറികളും ഡിസ്റ്റിലറികളും അനുവദിച്ചതില്‍ സര്‍ക്കാര്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് എക്‌സൈസ് മന്ത്രി

സംസ്ഥാനത്ത് ബ്രൂവറികളും ഡിസ്റ്റിലറികളും അനുവദിച്ചതില്‍ സര്‍ക്കാര്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍. ബ്രൂവറിയില്‍ അന്വേഷണം വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം ഹൈക്കോടതിയും ഗവര്‍ണറും തള്ളിയതാണെന്നും അദ്ദേഹം പറഞ്ഞു. കോടതിയെ സമീപിക്കേണ്ടവര്‍ക്ക് ഇനിയും അത് ചെയ്യാമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ബ്രൂവറി അനുവദിച്ചതില്‍ അഴിമതിയുണ്ടെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് വിജലന്‍സ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു.
മുഖ്യമന്ത്രിക്കും എക്‌സൈസ് മന്ത്രിക്കുമെതിരെ ക്രിമിനല്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് ചെന്നിത്തല കോടതിയെ സമീപിച്ചത്. ബ്രൂവറികള്‍ക്കും ഡിസ്റ്റിലറികള്‍ക്കും അനുമതി നല്‍കിയ നടപടി നേരത്തെ സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു.
"
https://www.facebook.com/Malayalivartha


























