കൊട്ടാരക്കരയിൽ ആശാരിപ്പണിക്കെത്തിയ യുവാവ് പണിയെടുക്കുന്ന വീടിന്റെ സമീപത്തെ ഷെഡില്‍ തൂങ്ങി മരിച്ച നിലയില്‍

കൊട്ടാരക്കര ടൗണിലെ ചന്തമുക്കിൽ ആശാരിപ്പണിക്കെത്തിയ യുവാവ് പണിസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ ജില്ലയിലെ പഴയന്നൂര്‍ കല്ലംപറമ്പ് കുന്നത്ത് വീട്ടില്‍ രാധാകൃഷ്ണന്‍ മകന്‍ ജീവനാണ്(25) മരിച്ചത്.
കഴിഞ്ഞ ദിവസം രാത്രി പതിനൊന്ന് മണിവരെ ജീവന്‍ സോഷ്യല്‍ മീഡിയയില്‍ ആക്ടീവായിരുന്നു. പണിയെടുക്കുന്ന വീടിന്റെ മുകള്‍ നിലയിലാണ് പണിക്കാരെല്ലാം താമസിച്ചിരുന്നത്. ശനിയാഴ്ച പുലര്‍ച്ചെ 2 മണിയോടെ കൂടെ പണിചെയ്യുന്നവരാണ് സമീപത്തെ ഷെഡില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
മരണത്തില്‍ അസ്വാഭാവികതയില്ലെന്നാണ് കൊട്ടാരക്കര പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രിയുടെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha


























