അപ്പവും, അരവണയും പന്തളം കൊട്ടാരം വിൽക്കുന്നുവോ? സത്യാവസ്ഥ തുറന്ന് പറഞ്ഞ് ശശികുമാര്‍ വര്‍മ്മ

പന്തളം കൊട്ടാരം അപ്പവും അരവണയും വില്‍ക്കുന്നുവെന്ന പ്രചാരണം തീര്‍ത്തും തെറ്റാണെന്ന് കൊട്ടാരം നിര്‍വ്വാഹക സമിത് അധ്യക്ഷന്‍ ശശികുമാര വര്‍മ്മ. സമൂഹ മാധ്യമങ്ങളിലൂടെയാണ് ഇത്തരത്തിലുള്ള വ്യാപക പ്രചാരണം നടക്കുന്നത്.
കൊട്ടാരവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തീരുമാനിക്കുന്നത് നിര്‍വാഹക സമിതിയാണ്. അതിന്റെ പേരില്‍ അരവണയോ അപ്പമോ വില്‍ക്കുന്നില്ല. അങ്ങനെ മുമ്ബും ചെയ്തിട്ടില്ല. ഇപ്പോള്‍ പുറത്തുവരുന്ന പ്രചാരണങ്ങള്‍ക്ക് പന്തളം കൊട്ടാരം നിര്‍വാഹക സമിതിക്ക് ഉത്തരവാദിത്തമില്ലെന്നും ശശികുമാര്‍ വര്‍മ്മ വ്യക്തമാക്കി.
പന്തളം കൊട്ടാരവുമായി ബന്ധപ്പെട്ട മുപ്പതിലേറെ കുടുംബങ്ങളുണ്ട്. അവരില്‍ ഒരു കുടുംബം കുറച്ചുനാളായി അപ്പവും അരവണയും വില്‍ക്കുന്നുണ്ട്. അതാകാം ഇപ്പോള്‍ നടക്കുന്ന പ്രചാരണങ്ങള്‍ക്ക് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൊച്ചുകോയിക്കല്‍ തേവാരപ്പുരയില്‍ ആ കുടുംബമാണ് പൂജാകാര്യങ്ങള്‍ നോക്കുന്നത്. എന്നാല്‍ ഈ വില്‍പ്പനയുമായി പന്തളം കൊട്ടാരം നിര്‍വാഹക സമിതിക്ക് ബന്ധമില്ലെന്നും ശശികുമാര്‍ വര്‍മ്മ വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























