ഒമ്പതുകാരനെ സഹോദരന്‍ കുത്തിക്കൊന്നു, ഇയാള്‍ കഞ്ചാവിന് അടിമയെന്ന് പോലീസ് , സംഭവം പാലക്കാട് നടുവട്ടത്ത്

സഹോദരന്റെ കുത്തേറ്റ് ഒമ്പതുവയസ്സുകാരന്‍ കൊല്ലപ്പെട്ടു. വളാഞ്ചേരിക്കടുത്ത് കൊപ്പം നടുവട്ടത്താണ് സഹോദരന്റെ കുത്തേറ്റ് ഒമ്പത് വയസ്സുകാരന് ദാരുണാന്ത്യമുണ്ടായത്. ഒമ്പത് വയസ്സുകാരനായ മുഹമ്മദ് ഇബ്രാഹീം ആണ് കൊല്ലപ്പട്ടത്. അനുജന്‍ ഏഴ് വയസ്സുകാരനായ അഹമ്മദിനും കുത്തേറ്റു.
സംഭവുമായി ബന്ധപ്പെട്ട് ഇവരുടെ സഹോദരന്‍ നബീല്‍ ഇബ്രാഹീമിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ ലഹരിക്കടിമയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha


























