ബിജെപി പ്രതിഷേധം... മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന ചെങ്ങന്നൂരിലെ ചടങ്ങിലേക്ക് ബിജെപിയുടെ പ്രതിഷേധ മാര്‍ച്ച് പോലീസ് തടഞ്ഞു, മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു

മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന ചെങ്ങന്നൂരിലെ ചടങ്ങിലേക്ക് ബിജെപിയുടെ പ്രതിഷേധ മാര്‍ച്ച്.മാര്‍ച്ച് പോലീസ് തടഞ്ഞു. അതിനിടെ മുളയ്ക്കലില്‍ പ്രതിഷേധക്കാര്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കുകയും ചെയ്തു. കരിങ്കൊടി കാണിച്ച പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെതിരായ പോലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് മുഖ്യമന്ത്രിയേയും മറ്റ് മന്ത്രിമാരെയും വഴിയില്‍ തടയുമെന്ന് ബിജെപി പ്രഖ്യാപിച്ചത്.
കെ. സുരേന്ദ്രനെ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് കള്ളക്കേസില്‍ കുടുക്കുകയാണെന്നും മനുഷ്യാവകാശ ലംഘനം നടത്തുകയാണെന്നും ആരോപിച്ചാണ് ബിജെപിയുടെ വഴി തടയല്‍ സമരം.
"
https://www.facebook.com/Malayalivartha
























