പെരിങ്ങമ്മലയില്‍ നിന്നും വിഴിഞ്ഞത്തേക്ക് പോകുകയായിരുന്ന മന്ത്രി കടകംപള്ളിയുടെ പൈലറ്റ് വാഹനവും കാറും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്

തിരുവനന്തപുരം റൂറലിലെ പൈലറ്റ് വാഹനമാണ് അപകടത്തില്‍പ്പെട്ടത്. മന്ത്രി കടകംപള്ളി സുരേന്ദ്രന് എസ്‌കോര്‍ട്ട് പോയി മടങ്ങിയെത്തിയതായിരുന്നു പൈലറ്റ് വാഹനം. അപകടത്തിൽ രണ്ട് പേര്‍ക്ക് പരിക്ക്. വെങ്ങാനൂര്‍ ചാവടി നടയില്‍ വെച്ചാണ് ഞായറാഴ്ച രാത്രി എട്ടു മണിയോടെ പോലീസ് വാഹനം കാറിലിടിച്ചത്. കാര്‍ യാത്രികരായ രണ്ടു പേര്‍ക്കാണ് പരിക്കേറ്റത്.
പെരിങ്ങമ്മല കക്കാകുഴി ലക്ഷം വീട്ടില്‍ രാജേഷിനും ഒപ്പമുണ്ടായിരുന്ന സഹോദരിക്കുമാണ് പരിക്കേറ്റത്. ഇരുവരെയും മെഡിക്കല്‍ കോളേജ് ആശുപത്രിയഇല്‍ പ്രവേശിപ്പിച്ചു. പെരിങ്ങമ്മലയില്‍ നിന്നും വിഴിഞ്ഞത്തേക്ക് പോകുകയായിരുന്ന പോലീസ് വാഹനം എതിരെ വന്ന കാറിലിടിക്കുകയായിരുന്നുവെന്നും പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാന്‍ പോലീസ് തയാറായില്ലെന്നും നാട്ടുകാര്‍ ആരോപിച്ചു. എന്നാല്‍ എതിരെ വന്ന കാര്‍ ജീപ്പിലിടിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. വിഴിഞ്ഞം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
https://www.facebook.com/Malayalivartha


























