Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കര്‍സേവയ്ക്ക് പോയ സി.പി സുഗതനെ വനിതാ മതിലിന്റെ സംഘാടക സമിതി അംഗമാക്കിയെന്നും ആ മതില് ജനം പൊളിക്കുമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു, സഭയില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും തമ്മിലുള്ള വാക്‌പോര് തുടരുന്നു...

03 DECEMBER 2018 01:04 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

നവോത്ഥാനത്തിന്റെ പേരില്‍ കേരളത്തിലെ എടുക്കാ ചരക്കുകളെ അണിനിരത്തുകയാണ് മുഖ്യമന്ത്രിയെന്നും വനിതാ മതില്‍ ജനങ്ങള്‍ പൊളിക്കുമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്തെ ഒരു മുഖ്യമന്ത്രി ആദ്യമായാണ് ജാതി സംഘടനകളുടെ യോഗം വിളിച്ചത്. സംഘാടക സമിതി അംഗം സിപി സുഗതന്‍ അയോധ്യയില്‍ കര്‍സേവക്ക് പോയ ആളാണെന്നും ചെന്നിത്തല ആരോപിച്ചു. ഇന്ന് നിയമസഭ തടസപ്പെടുത്തിയത് മുഖ്യമന്ത്രിയാണെന്നും ചെന്നിത്തല ആരോപിച്ചു. സഭാ നേതാവാകേണ്ട മുഖ്യമന്ത്രി പാര്‍ട്ടി സെക്രട്ടറി ആയാണ് സഭയില്‍ പെരുമാറിയത്. പ്രതിപക്ഷം എപ്പോള്‍ സമരം ചെയ്യണമെന്ന് മുഖ്യമന്ത്രിയോട് ചോദിക്കേണ്ട കാര്യമല്ലെന്നും ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ സ്റ്റഡി ക്ലാസ് വേണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 

മുഖ്യമന്ത്രി പറയുന്നത് കേട്ടു പോകാന്‍ യു.ഡി.എഫ് പാര്‍ട്ടി കേഡറുകളല്ല. നിയമസഭ മുടക്കാന്‍ പ്രതിപക്ഷം ആഗ്രഹിച്ചിരുന്നില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മന്ത്രി കെ.ടി ജലീല്‍ ബന്ധുനിയമനം നടത്തിയതിന്റെ വിവരങ്ങള്‍ പുറത്ത് വിടാന്‍ മുഖ്യമന്ത്രി തയ്യാറാകുന്നില്ല. പ്രശ്‌നം ഒതുക്കാനാണ് ശബരിമല വിഷയം ലൈവായി നിര്‍ത്തുന്നതെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. ശബരിമല വിഷയത്തില്‍ തുടര്‍ച്ചയായി നാലാംദിവസമാണ് പ്രതിപക്ഷം നിയമസഭ മുടക്കുന്നത്. ശബരിമലയിലെ നിരോധനാജ്ഞ നീക്കണം എന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആവശ്യം. എന്നാല്‍ ഈ വിഷയത്തില്‍ ഹൈക്കോടതി പോലും സര്‍ക്കാരിന് അനുകൂല നിലപാട് സ്വീകരിച്ചതോടെ പ്രതിപക്ഷം വെട്ടിലായിരിക്കുകയാണ്. 

ശബരിമല വിഷയത്തില്‍ പ്രതിപക്ഷത്ത് നിന്ന് എം.വിന്‍സെന്റ് എം.എല്‍.എ ആദ്യദിവസം തന്നെ സ്വകാര്യബില്‍ കൊണ്ടുവന്നെങ്കിലും സ്പീക്കര്‍ അനുമതി നല്‍കിയില്ല. ബില്‍ ഭരണഘടനാ വിരുദ്ധമാണെന്ന് പറഞ്ഞാണ് അനുമതി നല്‍കാഞ്ഞത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും തമ്മിലുള്ള വാക്‌പോരിനാണ് നിയമസഭ സാക്ഷ്യംവഹിച്ചത്. മുഖ്യമന്ത്രിയുടെ ആരോഗ്യം പ്രകടിപ്പിക്കാനുള്ള വേദിയല്ല നിയമസഭയെന്ന് പ്രതിപക്ഷനേതാവ് ആരോപിച്ചു. തനിക്ക് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്നും അതുകൊണ്ടാണ് ചോദ്യോത്തരത്തിനുള്ള മറുപടി മേശപ്പുറത്ത് വയ്ക്കാഞ്ഞതെന്നും പ്രതിപക്ഷത്തിന്റെ ആവശ്യപ്രകാരമാണ് എല്ലാ ചോദ്യങ്ങള്‍ക്കും ഒരുമിച്ച് മറുപടി നല്‍കിയതെന്നും മുഖ്യമന്ത്രി തിരിച്ചടിച്ചു.

വെള്ളിയാഴ്ച നിയമസഭ പിരിഞ്ഞെങ്കിലും ശനിയാഴ്ച പ്രതിപക്ഷനേതാവ് മുഖ്യമന്ത്രിക്കും എക്‌സൈസ് മന്ത്രിക്കും എതിരെ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ നേരിട്ടെത്തി പരാതി നല്‍കി. ബ്രൂവറി അഴിമതിയില്‍ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പരാതി. അടുത്തമാസം 10ന് ഇത് കോടതി പരിഗണിക്കും. ബ്രൂവറി ഇടപാടില്‍ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് നാല് തവണ ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയെങ്കിലും അനുമതി റദ്ദാക്കിയതിനാലും ഹൈക്കോടതി കേസ് തീര്‍പ്പ് കല്‍പ്പിച്ചതിനാലും അദ്ദേഹം കേസ് എടുക്കാന്‍ തയ്യാറായില്ല. അങ്ങനെ പോര് തുടരുകയാണ്. ഇരുവരുടെയും ലക്ഷ്യം ലോക്‌സഭാതെരഞ്ഞെടുപ്പും മുഖ്യമന്ത്രിക്കസേരയുമാണെന്ന് എല്ലാവര്‍ക്കുമറിയാം. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (14 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (14 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (14 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (14 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (16 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (17 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (17 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (17 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (17 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (17 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (17 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (17 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (17 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (17 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (17 hours ago)

Malayali Vartha Recommends