അര്‍ജുന്‍ കപൂറുമായുള്ള ബന്ധം ഗോസിപ്പ് കോളങ്ങളില്‍ നിറയുമ്പോള്‍ വെളിപ്പെടുത്തലുമായി താരം

മലൈക അറോറ അര്‍ജുന്‍ കപൂര്‍ ബന്ധം ചൂടേറിയ ചര്‍ച്ചയിലാണ്. പ്രണയം ഇരുവരും നിഷേധിക്കുന്നുണ്ടെങ്കിലും അടുത്തിടെ കോഫി വിത്ത് കരണ്‍ എന്ന പരിപാടിയില്‍ താന്‍ സിംഗിള്‍ അല്ലെന്ന് അര്‍ജുന്‍ കപൂര്‍ വ്യക്തമാക്കുകയും കൂടി ചെയ്തതോടെ ഇവരുടെ പ്രണയം വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിച്ചു. ഇതിനിടെ മലൈക എ എം എന്ന ഇംഗ്ലീഷ് അക്ഷരങ്ങളുള്ള പെന്‍ഡന്റ് കൂടി ധരിച്ചതോടെ ഇവരുടെ പ്രണയത്തിന് പുതിയ അര്‍ഥതലങ്ങള്‍ വരെ നല്‍കി ആരാധകര്‍.
മലൈക അര്‍ജുന്‍ പ്രണയത്തിന്റെ സ്ഥിരീകരണമായാണ് വലിയൊരു വിഭാഗം ആരാധകര്‍ ഈ മാലയെ കണ്ടത്. ഇതിലെ എ അര്‍ജുന്റെയും 'എം' മലൈകയുടെ ആദ്യാക്ഷരങ്ങളാണെന്നായിരുന്നു ഇവര്‍ കണ്ടെത്തിയത്. അതല്ല മകനായ അര്‍ഹാന്‍ ഖാനെയാണ് 'എ' കൊണ്ട് ഉദ്ദേശിച്ചിരിക്കുന്നതെന്നു ചിലര്‍ വാദിച്ചു. ഈ ചര്‍ച്ചകള്‍ക്കിടയിലാണ് വിശദീകരണവുമായി മലൈക രംഗത്തെത്തിയിരിക്കുന്നത്.
പുതിയ പെന്‍ഡന്റിലെ അക്ഷരങ്ങള്‍ സൂചിപ്പിക്കുന്നത് മലൈക അറോറ എന്നാണെന്നു താരം വ്യക്തമാക്കിയിരിക്കുന്നത്. മാല ഒരുക്കിയ വാഹ്ബിസ് മെഹ്തയ്ക്കു നന്ദി അറിയിച്ചുകൊണ്ടുമാണ് പുതിയ ചിത്രം പങ്കുവെച്ചിരിക്കുന്നത്. കഴുത്തില്‍ കിടക്കുന്നത് 'എം എ' ആണെന്നു ഈ ചിത്രത്തില്‍ നിന്നു മനസ്സിലാക്കാം. സെല്‍ഫി എടുക്കുമ്‌ബോള്‍ ചിത്രം തിരിഞ്ഞു പോയതുകൊണ്ടാണ് 'എ എം' ആയി മാറിയത്.
മലൈകയുടെ വിശദീകരണം വന്നെങ്കിലും അതൊന്നും അംഗീകരിക്കാന്‍ ആരാധകരില്‍ പലരും ഇപ്പോഴും തയ്യാറായിട്ടില്ല. ഇന്‍സ്റ്റഗ്രാമിലെ ഔദ്യോഗിക അക്കൗണ്ടിന് നല്‍കിയ പേരിലെ ഖാന്‍ മലൈക നീക്കം ചെയ്തതും അടുത്തിടെയാണ്. അര്‍ജുന്‍ കപൂറും മലൈക അറോറയും അടുത്ത വര്‍ഷം വിവാഹിതരാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ മലൈകയും അര്‍ജുനും ഇതേക്കുറിച്ച് പ്രതികരിക്കാന്‍ തയ്യാറാകാത്തതിനാല്‍ വാര്‍ത്ത ഗോസിപ്പായി ആരാധകര്‍ തള്ളിക്കളഞ്ഞു.

https://www.facebook.com/Malayalivartha


























