കാസര്‍കോടിലെ കളനാട്ടില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു, രണ്ടു പേര്‍ക്ക് പരിക്ക്

കാസര്‍കോടിലെ കളനാടില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് വിദ്യാര്‍ഥി മരിച്ചു. ചട്ടഞ്ചാല്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥി ജാന്‍ഫിഷാന്‍ ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന രണ്ടു പേര്‍ പരിക്കേറ്റു. ഗുരുതര പരിക്കേറ്റ ഇവരെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.രാവിലെ ഏഴ് മണിയോടെ കളനാട് ബൈപ്പാസിലെ റെയില്‍വേ മേല്‍പാലത്തിനടുത്ത് വെച്ചായിരുന്നു അപകടം.
ട്യൂഷന് പോവുകയായിരുന്ന ജാന്‍ഫിഷാന്റെ സ്‌കൂട്ടര്‍ നിയന്ത്രണംവിട്ട് എതിരെ വന്ന ടൂറിസ്റ്റ് ബസില്‍ ഇടിക്കുകയായിരുന്നു. സംഭവ സ്ഥത്തുവെച്ചു തന്നെ ജാന്‍ഫിഷാന്‍ മരിച്ചു. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ അര മണിക്കൂറോളം ഗതാഗത തടസപ്പെട്ടു.
"
https://www.facebook.com/Malayalivartha


























