Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ പ്രവേശന വിവാദങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് ഗവര്‍ണര്‍

04 DECEMBER 2018 02:07 PM IST
മലയാളി വാര്‍ത്ത

വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ പ്രവേശനവിവാദങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം. എല്‍ത്തുരുത്ത് സെന്റ് അലോഷ്യസ് കോളേജ് സുവര്‍ണജൂബിലി ആഘോഷ സമാപനച്ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കണ്ണൂര്‍, കരുണ സ്വാശ്രയ മെഡിക്കല്‍ കോളേജുകളുടെ പ്രവേശനവിവാദം പേരെടുത്ത് പരാമര്‍ശിക്കാതെ സൂചിപ്പിച്ചായിരുന്നു ഗവര്‍ണറുടെ പ്രസംഗം. ഈ മെഡിക്കല്‍ കോളേജുകളുടെ ഓര്‍ഡിനന്‍സില്‍ ഒപ്പുവെച്ചത് സമ്മര്‍ദത്തിന് വഴങ്ങിയാണെന്ന് കഴിഞ്ഞയാഴ്ച ഗവര്‍ണര്‍ പൊതുചടങ്ങില്‍ പ്രസംഗിച്ചിരുന്നു.

വിദ്യാഭ്യാസസ്ഥാപനങ്ങളിലെ പ്രവേശനവുമായി ബന്ധപ്പെട്ട് ഒട്ടേറെ നിയമങ്ങളും നിയന്ത്രണങ്ങളുമുണ്ടെന്ന് ഗവര്‍ണര്‍ പറഞ്ഞു. പാര്‍ലമെന്റ്, സംസ്ഥാന നിയമസഭ, യു.ജി.സി. എന്നിങ്ങനെയുള്ള സ്ഥാപനങ്ങള്‍ നിരവധി നിയമങ്ങളും മാര്‍ഗ്ഗനിര്‍ദേശങ്ങളും നിയന്ത്രണങ്ങളും കൊണ്ടുവന്നിട്ടുണ്ട്. ഇതിനു പുറമേ ഓരോ സന്ദര്‍ഭത്തിലും ഹൈക്കോടതികളും സുപ്രീംകോടതിയും വിവിധ ഉത്തരവുകളും പുറപ്പെടുവിച്ചിട്ടുണ്ട്. ഇതേക്കുറിച്ച് വിദ്യാഭ്യാസ മാനേജ്‌മെന്റുകള്‍ ഉള്‍പ്പെടെ എല്ലാവരും ബോധവാന്മാരായിരിക്കണം.

സംസ്ഥാനത്തെ രണ്ട് സ്വകാര്യമെഡിക്കല്‍ കോളേജുകളിലെ പ്രവേശനം സംബന്ധിച്ച ഹര്‍ജി സുപ്രീംകോടതി തള്ളിക്കളഞ്ഞു. രണ്ടു വര്‍ഷം കഴിഞ്ഞാണ് വിദ്യാര്‍ഥികളോട് കോളേജ് വിടാന്‍ ആവശ്യപ്പെട്ടത്. ഇത്തരത്തിലുള്ള സംഭവങ്ങള്‍ സംസ്ഥാനത്ത് ആവര്‍ത്തിക്കരുത്.
സര്‍വകലാശാലകളുടെ ചാന്‍സലര്‍ എന്ന നിലയ്ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകള്‍ സൂക്ഷ്മമായി നിരീക്ഷിക്കാറുണ്ട്. അത്തരത്തിലുള്ള വാര്‍ത്തകള്‍ ചൂണ്ടിക്കാട്ടി ബന്ധപ്പെട്ട വൈസ് ചാന്‍സലര്‍മാര്‍, സര്‍ക്കാര്‍ വകുപ്പുകള്‍ എന്നിവര്‍ക്ക് കത്തയക്കാറും വിശദീകരണം തേടാറുമുണ്ട്. പരാതിക്കാര്‍ക്ക് ഈ മറുപടി എത്തിക്കുകയും ചെയ്യും. അതില്‍ തൃപ്തരല്ലാത്തവരോട് ഹൈക്കോടതിയെ സമീപിക്കാനാണ് നിര്‍ദേശിക്കാറെന്നും ഗവര്‍ണര്‍ പറഞ്ഞു. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിപിഎം മാടായി ഏരിയാ സെക്രട്ടറി വി വിനോദ് നിര്യാതനായി  (4 minutes ago)

കെ.​എ​സ്.​ആ​ർ.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്ര​.... സീ​റോ ടി​ക്ക​റ്റി​ൽ ‘പ്രി​യ​ദ​ർ​ശി​നി’ എ​ന്ന പ​ദ്ധ​തി​യു​ടെ പേ​ര് മ​ല​യാ​ള​ത്തി​ലും  (6 minutes ago)

പുതിയ കരസേനാ മേധാവിയായി ലെഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത്  (21 minutes ago)

സങ്കടക്കാഴ്ചയായി.... ബെെക്ക് ഡിവെെഡറിലിടിച്ചുണ്ടായ അപകടം... രണ്ട് മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം  (28 minutes ago)

മോദി ഫ്രാൻസിൽ.... പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരാഴ്ച നീളുന്ന വിദേശ പര്യടനത്തിന് തുടക്കം.. .  (1 hour ago)

ദേവസ്വം മന്ത്രി കെ മുരളീധരന്‍ തിങ്കളാഴ്ച രാവിലെ ഗുരുവായൂരിലെത്തും...  (1 hour ago)

യാത്രകളിലും പ്രധാന രേഖകളിലും അതീവ ശ്രദ്ധ വേണം! കന്നി, മകരം, കുംഭം രാശിക്കാർക്ക് ജാഗ്രത!  (1 hour ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും... നാലു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു....  (1 hour ago)

അഫ്ഗാനിസ്ഥാനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയം  (1 hour ago)

ഫിഫ ലോകകപ്പ്.... കരുത്തരായ സ്വിറ്റ്‌സർലൻഡിനെ അവസാന നിമിഷത്തെ ഗോളിൽ സമനിലയിൽ തളച്ച് ഖത്തർ.... ലോകകപ്പ് ചരിത്രത്തിലാദ്യമായി ഖത്തർ പോയിൻ്റ് ടേബിളിൽ ഇടംനേടി...  (2 hours ago)

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (11 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (11 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (12 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (12 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (12 hours ago)

Malayali Vartha Recommends