ഭിന്നശേഷിക്കാര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് വിതരണം മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിക്കുന്നു

വിവിധ മേഖലകളില്‍ സ്തുത്യര്‍ഹ സേവനമനുഷ്ഠിക്കുന്ന ഭിന്നശേഷിക്കാര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് വിതരണം ഡിസംബര്‍ 5-ാം തീയതി ബുധനാഴ്ച വൈകുന്നേരം 5.30ന് ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ വച്ച് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിക്കുന്നു. വി.എസ്. ശിവകുമാര്‍ എം.എല്‍.എ. അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ നഗരസഭാ മേയര്‍ വി.കെ. പ്രശാന്ത്, ജില്ല പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു എന്നിവര്‍ പങ്കെടുക്കും.
പ്രളയത്തില്‍പ്പെട്ട് ഉപജീവനം നഷ്ടപ്പെട്ട ഭിന്നശേഷിക്കാര്‍ക്ക് തൊഴില്‍ പുന:സ്ഥാപിക്കുന്നതിനായി സാമ്പത്തിക സഹായം പരിരക്ഷ പദ്ധതിയിലുള്‍പ്പെടുത്തി നല്‍കുന്നതിന്റെ ഉദ്ഘാടനം, ഭിന്നശേഷി വിഭാഗത്തിന്റെ അവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട് വകുപ്പ് നടത്തുന്ന വിവിധ പദ്ധതി വിവരങ്ങളുടെ കൈ പുസ്തക പ്രകാശനം എന്നിവയും മന്ത്രി നിര്‍വഹിക്കുന്നു.
സ്തുത്യര്‍ഹ സേവനം നടത്തുന്ന ഭിന്നശേഷിക്കാരായ ജീവനക്കാര്‍, ഭിന്നശേഷിക്കാര്‍ക്ക് ഏറ്റവും കൂടുതല്‍ ജോലി നല്‍കുന്ന സ്ഥാപനങ്ങള്‍, ഭിന്നശേഷിയുള്ളവരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ എന്നിവയ്ക്കാണ് അവാര്‍ഡ് നല്‍കുന്നത്.
പ്രശസ്ത പിന്നണി ഗായിക വൈക്കം വിജയലക്ഷ്മി, ജ്യോതിര്‍ഗമയ സ്ഥാപകയും 2017ലെ കേന്ദ്ര സര്‍ക്കാരിന്റെ റോള്‍ മോഡല്‍ അവാര്‍ഡ് ജേതാവുമായ ടിഫാനി ബ്രാര്‍ എന്നിവരുടെ മുഖാമുഖം, ദിവ്യാമൃതം സംഗീത സായാഹ്നം എന്നിവയും ഉണ്ടായിരിക്കുന്നതാണ്.
https://www.facebook.com/Malayalivartha


























