Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഭാരത് ജ്യോതി അവാര്‍ഡ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഏറ്റുവാങ്ങി

05 DECEMBER 2018 07:13 AM IST
മലയാളി വാര്‍ത്ത

ഇന്ത്യ ഇന്റര്‍നാഷണല്‍ ഫ്രണ്ട്ഷിപ്പ് സൊസൈറ്റിയുടെ ഭാരത് ജ്യോതി അവാര്‍ഡ് ന്യൂഡല്‍ഹി മാക്‌സ്മുള്ളര്‍ മാര്‍ഗ് ലോദി ഗാര്‍ഡനില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന ആരോഗ്യ സാമൂഹ്യനീതി വനിതാ ശിശു വികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഏറ്റുവാങ്ങി. മുന്‍ ഗവര്‍ണര്‍മാരായ ശേഖര്‍ ദത്തയും ലഫ്. ജനറല്‍ കൃഷ്ണ മോഹന്‍ സിംഗും ചേര്‍ന്ന് മന്ത്രിക്ക് അവാര്‍ഡ് സമ്മാനിച്ചു. സൊസൈറ്റി സെക്രട്ടറി ജനറല്‍ ഗുര്‍ദീപ് സിംഗ് ആശംസയര്‍പ്പിച്ചു. പൊതുജനാരോഗ്യ രംഗത്തും സാമൂഹിക നീതി രംഗത്തും വനിതകളുടേയും കുട്ടികളുടേയും പുരോഗതിയ്ക്കും സംസ്ഥാനസര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന ജനക്ഷേമ പദ്ധതികള്‍ക്കുള്ള അംഗീകാരമായിട്ടാണ് അവാര്‍ഡ് നല്‍കിയത്.

ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ താമസിക്കുന്ന ഇന്ത്യക്കാരുടെ ഇടയില്‍ ഐക്യം, ദേശീയത, സമാധാനം, സ്‌നേഹം, സാഹോദര്യം എന്നിവ വളര്‍ത്തുന്നതിന് നിലകൊള്ളുന്ന സന്നദ്ധ സംഘടനയാണ് ഇന്ത്യ ഇന്റര്‍നാഷണല്‍ ഫ്രണ്ട്ഷിപ്പ് സൊസൈറ്റി. ഇതിലൂടെ ആഗോളതലത്തില്‍ എല്ലാ രാജ്യങ്ങളുമായി സൗഹൃദം വളര്‍ത്തിയെടുക്കുകയും സഹകരണം ഉറപ്പു വരുത്തുകയും ചെയ്യുന്നു. ഇതോടൊപ്പം പ്രൊഫഷണല്‍, വിദ്യാഭ്യാസ, വ്യാവസായിക, വ്യക്തിഗത അനുഭവം എന്നിവ എല്ലാ ആളുകളുമായും പങ്കുവയ്ക്കാനും കഴിയുന്നു.

ഇന്ത്യയും വിവിധ രാജ്യങ്ങളിലെ പ്രവാസികളും നടത്തുന്ന സംയുക്ത സംരംഭങ്ങള്‍ ഏകോപിപ്പിക്കാന്‍ സാമ്പത്തിക വിദഗ്ധര്‍, പത്രപ്രവര്‍ത്തകര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, വ്യവസായികള്‍, പണ്ഡിതര്‍, എന്‍ജിനീയറിങ് വിദഗ്ധര്‍, പാര്‍ലമെന്റ് അംഗങ്ങള്‍, റിട്ടയര്‍ ചെയ്ത ജനറല്‍മാര്‍ എന്നിവരടങ്ങിയ വിദഗ്ധസമിതിയും സൊസൈറ്റിയില്‍ പ്രവര്‍ത്തിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (5 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (5 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (5 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (5 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (5 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (5 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (6 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (6 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (6 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (7 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (9 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (9 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (9 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (9 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (9 hours ago)

Malayali Vartha Recommends