അമ്മയോടൊപ്പം ബസില്‍ നിന്നിറങ്ങിയ മൂന്നര വയസ്സുകാരി ബസിനടിയില്‍പ്പെട്ട് മരിച്ചു

അമ്മയോടൊപ്പം ബസില്‍ നിന്നിറങ്ങിയ മൂന്നര വയസ്സുകാരി അതേ ബസിനടിയില്‍പ്പെട്ട് മരിച്ചു. ഇടവ കാപ്പില്‍ കാക്കോലുവിള വീട്ടില്‍ മനീഷിന്റെയും അഞ്ജുവിന്റെയും മകള്‍ അക്ഷയയാണ് മരിച്ചത്. ഇന്നലെ രാവിലെ പത്തേകാലോടെയായിരുന്നു അപകടം നടന്നത്.
കാപ്പിലിലുള്ള അഞ്ജുവിന്റെ വീട്ടില്‍ നിന്നും കാട്ടുവിളയിലെ മനീഷിന്റെ വീട്ടിലേക്ക് പോകുകയായിരുന്നു അമ്മയും മകളും. കാപ്പില്‍ എച്ച്.എസ്. റൂട്ടില്‍ സര്‍വീസ് നടത്തുന്ന വിജയന്‍ എന്ന സ്വകാര്യ ബസില്‍ കാട്ടുവിള കശുവണ്ടി ഓഫീസ് ജങ്ഷനിലാണ് ഇരുവരും ഇറങ്ങിയത്. ബസില്‍ നിന്നിറങ്ങിയപ്പോള്‍ അമ്മയുടെ കൈയില്‍ നിന്നും പിടിവിട്ട് കുട്ടി ബസിനടിയില്‍പ്പെടുകയായിരുന്നു.
മുന്നോട്ടുനീങ്ങിയ ബസിന്റെ പിന്‍ചക്രം തലയിലൂടെ കയറിയിറങ്ങി കുട്ടി തല്‍ക്ഷണം മരിച്ചു. സഹോദരന്‍: അക്ഷയ്.
"
https://www.facebook.com/Malayalivartha


























