Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കെ.എ.എസിലെ തസ്തികമാറ്റ നിയമനത്തിന് സംവരണം നല്‍കാനാവില്ലെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി

05 DECEMBER 2018 12:54 PM IST
മലയാളി വാര്‍ത്ത

കെ.എ.എസിലെ സംവരണ നിഷേധം സംബന്ധിച്ച ടി.എ അഹമ്മദ് കബീറിന്റെ ശ്രദ്ധ ക്ഷണിക്കലിന് നിയമസഭയില്‍ മറുപടി നല്‍കവേ, തസ്തികമാറ്റത്തിന് സംവരണവ്യവസ്ഥ ബാധകമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.

കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസ് ചട്ടങ്ങള്‍ അനുസരിച്ച് നേരിട്ടും തസ്തിക മാറ്റം മുഖേനയും മാത്രമാണ് നിയമനം നടക്കുക. നേരിട്ടുള്ള നിയമനങ്ങള്‍ക്ക് പൊതു സംവരണ തത്ത്വങ്ങള്‍ ബാധകമാണ്. എന്നാല്‍ പി.എസ്.സി വഴി തസ്തികമാറ്റ നിയമനം നടത്തുന്ന വിവിധ വകുപ്പുകളുടെ മാതൃകയിലാണ് കെ.എ.എസിലെ തസ്തികമാറ്റ നിയമനവും ചിട്ടപ്പെടുത്തിയിരിക്കുന്നത്. അതിനാല്‍ ഇവിടെ സംവരണം ബാധകമല്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

തസ്തിക മാറ്റപ്രകാരമുള്ള നിയമനങ്ങളിലും സംവരണം വേണമെന്ന പട്ടികജാതിപട്ടികവര്‍ഗക്ഷേമ കമ്മീഷന്റേയും സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റേയും നിര്‍ദേശം അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശത്തെ തുടര്‍ന്ന്, നടപ്പിലാക്കേണ്ടെന്ന് തീരുമാനിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി സഭയില്‍ അറിയിച്ചു. അതേസമയം, എസ്.സി-എസ്.ടി വിഭാഗങ്ങള്‍ക്ക് പ്രാതിനിധ്യത്തില്‍ കുറവുണ്ടെങ്കില്‍ അത് നികത്തുന്നതിന് സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് നടത്താന്‍ നിലവില്‍ സംവിധാനമുണ്ട്. ഇത് കെ.എ.എസിനും ബാധകമാണെന്നും അദ്ദേഹം പറഞ്ഞു.

സുപ്രീം കോടതി വിധിയും കേന്ദ്ര സര്‍ക്കാറിന്റെ കത്തും സ്ഥാനക്കയറ്റത്തെ കുറിച്ചാണ്. കേന്ദ്ര സര്‍ക്കാറിലെ ഉദ്യോഗക്കയറ്റങ്ങള്‍ക്ക് സിവില്‍ അപ്പീലിന്മേലുള്ള വ്യവഹാരങ്ങള്‍ തടസ്സമല്ലെന്നും നിയമപ്രകാരമുള്ള സ്ഥാനക്കയറ്റം നല്‍കാമെന്നുമാണ് സുപ്രീംകോടതി ഉത്തരവ്. നിയമനങ്ങളില്‍ സംവരണം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് പേഴ്‌സണല്‍ മന്ത്രാലയത്തിന്റെ കത്തില്‍ പരാമര്‍ശിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

സംവരണ നിഷേധം പുനഃപരിശോധിച്ച് എല്ലാ ധാരകളിലും സംവരണം നല്‍കണമെന്നും തസ്തികമാറ്റത്തിന് സംവരണം വേണ്ടെന്ന എ.ജിയുടെ നിയമോപദേശം തള്ളിക്കളയണമെന്നും ടി.എ അഹമ്മദ് കബീര്‍ പറഞ്ഞു. 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (1 hour ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (1 hour ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (1 hour ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (2 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (2 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (2 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (2 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (2 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (2 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (4 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (5 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (5 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (6 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (6 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (6 hours ago)

Malayali Vartha Recommends