ഫ്രഞ്ച് അന്വേഷണ സംഘം, പാരിസ് ഭീകരാക്രമണ കേസുമായി ബന്ധപ്പെട്ട് മലയാളിയെ ചോദ്യം ചെയ്യാന്‍ കേരളത്തില്‍ എത്തി

ഫ്രഞ്ച് അന്വേഷണ സംഘം, കനകമല ഐസിസ് കേസില്‍ അറസ്റ്റിലായവരെ ചോദ്യം ചെയ്യാന്‍ കേരളത്തില്‍ എത്തി.
കണ്ണൂര്‍ കനകമലയില്‍ ഐസിസ് ബന്ധം ആരോപിക്കപ്പെട്ട് പിടിയിലായ ജാസിം എന്‍.കെ സുബ്ഹാനി ഹാജ മൊയ്തീനെ ചോദ്യം ചെയ്യുന്നതിനായാണ് അന്വേഷണ സംഘം കേരളത്തില്‍ എത്തിയത്.
സുബ്ഹാനിക്ക് 2015-ലെ പാരിസ് ആക്രമണത്തില്‍ പങ്കെടുത്തവരോടൊപ്പം വിദേശ പരിശീലനം ലഭിച്ചു എന്നും കണ്ടെത്തലുണ്ട്.
ഇതിനെ തുടര്‍ന്നാണ് അന്വേഷണസംഘം ചോദ്യം ചെയ്യുന്നതിനായി കൊച്ചിയില്‍ എത്തിയത്.
https://www.facebook.com/Malayalivartha


























